Alappuzha local

ജനറല്‍ വി കെ സിങിനെ പാര്‍ലമെന്റ് നടപടികളില്‍ പങ്കെടുപ്പിക്കില്ലെന്ന്

ആലപ്പുഴ: ഹരിയാനയില്‍ ദലിത് കുട്ടികളെ ചുട്ടുകൊന്ന സംഭവവുമായി ബന്ധപ്പെട്ട് വിവാദ പരാമര്‍ശം നടത്തിയ കേന്ദ്ര മന്ത്രി ജനറല്‍ വി കെ സിങിനെ മന്ത്രിസഭയില്‍ നിന്നു പുറത്താക്കാന്‍ പ്രധാനമന്ത്രി തയാറാവണമെന്നു കോണ്‍ഗ്രസ് ഡപ്യൂട്ടി ചീഫ് വിപ്പ് കെ സി വേണുഗോപാല്‍ എം.പി .ആവശ്യപ്പെട്ടു.
ആലപ്പുഴ പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
മന്ത്രിയെ പുറത്താക്കിയില്ലെങ്കില്‍ അദ്ദേഹ െത്ത പാര്‍ലമെന്റ് നടപടികള ി ല്‍ പങ്കെടുപ്പിക്കാതിരിക്കാനുള്ള പ്രക്ഷോഭങ്ങള്‍ കോണ്‍ഗ്രസ് സംഘടിപ്പിക്കുമെന്നും അദ്ദേഹം ആലപ്പുഴയില്‍ പറഞ്ഞ ു.
ബാര്‍ കോഴ അഴിമതിയാരോപണം തിരഞ്ഞെടുപ്പി ല്‍ യുഡിഎഫിന്റെ വിജയ െത്ത ബാധിക്കുന്ന ദേശീയ രാ ്രഷ്ടീയത്തില്‍ത്തന്നെ ശ്രദ്ധേയമായ തിരഞ്ഞെടുപ്പാണ് കേരളത്തില്‍ നടക്കുന്നത്.
ഭാവി രാഷ്ട്രീയത്തിന്റെ ലിറ്റ്മസ് ടെസ്റ്റാകും ഇത്.
പ്രധാനമന്ത്രിയും ബി.ജെ.പി ദേശീയ പ്രസിഡന്റും ചേര്‍ന്നു കേരളത്തിനായി നടപ്പില്‍ വരുത്തുന്ന സഖ്യം ചാപിള്ളയായിരിക്കുമെന്നു അദ്ദേഹം പറഞ്ഞു. അസഹിഷ്ണുത സര്‍ക്കാര്‍ നയമല്ലെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനക ള്‍ മുഖവിലയ്‌ക്കെടുക്കാന്‍ കഴിയില്ല.
പ്രസ്താവനകളല്ലാ െത പ്രശ്‌നങ്ങളുണ്ടാവുമ്പേ ാള്‍ എരിതീയില്‍ എണ്ണയൊഴിക്കുന്നതുപോലുള്ള നടപടികള്‍ സ്വീകരിക്കുന്ന കേന്ദ്ര മന്ത്രിമ ാരടക്കമുള്ളവരെ നിലയ്ക്കുനിര്‍ത്താന്‍ അദ്ദേഹത്തിനു കഴിയുന്നില്ല.
മതേതരത്വവും സാമുദായിക സൗഹാര്‍ദവും തകര്‍ക്കുന്നതിനുള്ള പ്രോല്‍സാഹനം സര്‍ക്കാരില്‍ നിന്നുണ്ടാവുകയാണ്. ഡല്‍ഹിയിലെ കേരളാ ഹൗസില്‍ ഗോ മാംസം വില്‍പ്പന നടത്തിയെന്ന പരാതിയുയര്‍ന്നതിനെ തുടര്‍ന്നു പോലിസ് നടത്തിയ പരിശോധന തെറ്റാണെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി പറയുമ്പോള്‍ കുറ്റക്കാര്‍ക്കെതിരേ എന്തുകൊണ്ടു നടപടിയെടുക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് വി എസ് ഉമേഷ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജി ഹരികൃഷ്ണന്‍ സ്വാഗതവും ജോയിന്റ് സെക്രട്ടറി പി അഭിലാഷ് നന്ദിയും പറഞ്ഞു.
Next Story

RELATED STORIES

Share it