Pathanamthitta local

ജനറല്‍ ആശുപത്രി റോഡില്‍ കാല്‍നടയാത്ര ദുഷ്‌ക്കരം

പത്തനംതിട്ട: വ്യാപാരികള്‍ നടപ്പാത കൈയ്യേറിയതോടെ ജനറല്‍ ആശുപത്രി റോഡില്‍ പകല്‍ സമയങ്ങളില്‍ യാത്ര ദുഷ്‌കരമാവുന്നു. ഇതിനോടൊപ്പം നഗരത്തിലെ പ്രധാന റോഡുകളിലെ അനധികൃത കൈയ്യേറ്റങ്ങള്‍ കാല്‍ നടയാത്രക്കാരുടെ ജീവന് ഭീക്ഷണിയാവുകയാണ്.
നടപ്പാത കൈയ്യേറി കടകളുടെ തട്ടുകള്‍ ഇറക്കി വയ്ക്കുന്ന പ്രവണത നഗരത്തില്‍  വ്യാപാകമാവുകയാണ്. ഇത് സംബന്ധിച്ച വാര്‍ത്തകള്‍ കണ്ടില്ലെന്ന് നടക്കുന്ന അധികൃതരുടെ നടപടി അപകടം വിളിച്ചു വരുത്തുന്നതും ആാവുന്നു. നടപ്പാതകള്‍ കാല്‍നടയാത്രക്കാര്‍ക്കുള്ളതാണെന്ന നിയമം പോലും കാറ്റില്‍ പറത്തിയാണ് നടപ്പാത കൈയ്യേറി വ്യാപാരികള്‍ തട്ടുകള്‍ ഇറക്കിവച്ചിരിക്കുന്നത്. ആദ്യ ദിവസങ്ങളില്‍ കടയോട് ചേര്‍ന്ന് തുടങ്ങുന്ന വഴി വാണിഭം ഓരോ ദിവസം കഴിയും തോറും റോഡിലേക്ക് ഇറക്കി വയ്ക്കുകകയാണ് ചെയ്യുന്നത്.
തട്ടുകള്‍ റോഡിലേക്ക് ഇറക്കി വയ്ക്കുന്നതും റോഡിനോട് ചേര്‍ന്ന് പാചകം ചെയ്യാന്‍ ഉപയോഗിക്കുന്ന തിളച്ചുമറിയുന്ന എണ്ണയുടെ സാന്നിധ്യവും അപകടഭീതി ഉയര്‍ത്തുന്നു. അതിനാല്‍ തന്നെ കാല്‍നടയാത്രക്കാര്‍ നടപ്പാത ഉപേക്ഷിച്ച് റോഡിലേക്ക് ഇറങ്ങി നടന്നു പോവേണ്ട അവസ്ഥയിലാണ്. ഈ സമയം പുറകില്‍ നിന്നും വരുന്ന വാഹനങ്ങള്‍ ശ്രദ്ധിക്കാന്‍ കഴിയാതെ വന്നാല്‍ അത് മനുഷ്യ ജീവന്‍ എടുക്കുന്നതിന് തന്നെ കാരണമാവും. തിരക്കേറിയ ആശുപത്രി റോഡില്‍ മസ്്ജിദ് ജങ്ഷനില്‍ റോഡിലേക്ക് ഇറക്കിവച്ച ‘പൊരിച്ച ചിക്കന്‍’ തട്ടുകടയും എസ്ബിഐക്ക് മുന്നില്‍ നടപ്പാത കൈയ്യേറി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതും പലപ്പോഴും കാല്‍നടയാത്രക്കാരുമായുള്ള തര്‍ക്കങ്ങള്‍ക്കും വാക്കേറ്റങ്ങള്‍ക്കും കാരണമാവുന്നു.  നഗരസഭയുടെ കെടുകാര്യസ്ഥതയാണ് നഗരത്തില്‍ ഇത്തരത്തില്‍ കൈയ്യേറ്റങ്ങള്‍ വര്‍ധിക്കാന്‍ കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
Next Story

RELATED STORIES

Share it