Pathanamthitta local

ജനറല്‍ ആശുപത്രി കുട്ടികളുടെ വാര്‍ഡിലെ കൊതുകു ശല്യം; ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ഉത്തരവ് നടപ്പായില്ല

പത്തനംതിട്ട: പത്തനംതിട്ട ജനറല്‍ ആശുപത്രിയുടെ കുട്ടികളുടെ വാര്‍ഡിലെയും പരിസരത്തെയും ദുരവസ്ഥ നീക്കുന്നതിനായി സംസ്ഥാന ബാലാവകാശ കമ്മീഷന്‍ നല്‍കിയ ഉത്തരവ് പാതി വഴിയില്‍. ജനറല്‍ ആശുപത്രിയിലെ കുട്ടികളുടെ വാര്‍ഡില്‍ പ്രവേശിപ്പിക്കപ്പെട്ട് ചികില്‍സ നേടുന്ന എല്ലാ രോഗികള്‍ക്കും നല്ല ഗുണനിലവാരമുളള കൊതുകുവല 20 ദിവസത്തിനകം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്നായിരുന്നു കഴിഞ്ഞ ആഗസ്ത് ഒന്നിന് ആശുപത്രി സൂപ്രണ്ടിനും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്കും സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന്‍ നിര്‍ദേശം നല്‍കിയത്.

ആശുപത്രി പരിസരം സന്ദര്‍ശിക്കണമെന്നും ആശുപത്രി പരിസരം വൃത്തിയായി സൂക്ഷിക്കുന്നതിന് സൂപ്രണ്ടുമായി ചര്‍ച്ച നടത്തി പദ്ധതി ആവിഷ്‌ക്കരിക്കണമെന്നും പത്തനംതിട്ട മുനിസിപ്പാലിറ്റി സെക്രട്ടറിയോടും കമ്മീഷന്‍ അംഗം ജെ സന്ധ്യ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടികള്‍ ഒരു മാസത്തിനകം കമ്മീഷനെ അറിയിക്കണമെന്നും ഉത്തരവില്‍ പറഞ്ഞിരുന്നു.

എന്നാല്‍ കുട്ടികളുടെ വാര്‍ഡിലേക്ക് കൊണ്ടു വന്ന കൊതുകുവല 10 ബെഡുകളില്‍ മാത്രമാണ് ഘടിപ്പിച്ചിരിക്കുന്നത്. ബാക്കിയുള്ളവ നഴ്‌സിങ് റൂമില്‍ കൂട്ടിയിട്ടിരിക്കുകയാണ്. ഇതിന് കാരണം കൊതുകു വല കെട്ടുന്നതിനായി പി.വി.സി.പൈപ്പ് ലഭിക്കാനില്ലെന്നായിരുന്നു. കുട്ടികളുടെ വാര്‍ഡിലെ മുന്നു ഫാനുകളും പ്രവര്‍ത്തന രഹിതമാണ്. ഇതിനോടൊപ്പം ജനാല ചില്ലുകളുടെ അഭാവവും സമീപത്തെ ടൊയ്‌ലറ്റ് ബ്ലോക്കും വാര്‍ഡിനുള്ളില്‍ പകല്‍പോലും കൊതുകുകളുടെ ആക്രമണം കാരണം ഇരിക്കാനാവാത്ത അവസ്ഥയിലാക്കി. ഇതിന് പലപ്പോഴും രോഗികളുടെ ബന്ധുക്കളില്‍ നിന്ന് ആക്ഷേപങ്ങള്‍ കേള്‍ക്കേണ്ടി വരുന്നത്. വാര്‍ഡില്‍ ഡ്യൂട്ടിയിലുള്ള േഴ്‌സിങ് സ്റ്റാഫുകളാണ്.
Next Story

RELATED STORIES

Share it