kasaragod local

ജനറല്‍ ആശുപത്രിയില്‍ ലിഫ്റ്റ് നന്നാക്കിയില്ല; വീണ്ടും മൃതദേഹം ചുമന്നിറക്കി

കാസര്‍കോട്: ജനറല്‍ ആശുപത്രിയിലെ കേടായ ലിഫ്റ്റ് ഇനിയും അറ്റകുറ്റപ്പണി നടത്തിയില്ല.ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിലിരിക്കെ മരിച്ച വൃദ്ധന്റെ മൃതദേഹം ലിഫ്റ്റ് പ്രവര്‍ത്തിക്കാത്തതിനാല്‍ ബന്ധുക്കള്‍ ചുമന്ന്് താഴെയിറക്കി. കോട്ടിക്കുളത്തെ രാംദാസി(60) ന്റെ മൃതദേഹമാണ് ഇന്നലെ രാവിലെ ചുമന്നിറക്കിയത്.
ദിവസങ്ങളായി ജനറല്‍ ആശുപത്രിയില്‍ ലിഫ്റ്റ് പ്രവര്‍ത്തിക്കുന്നില്ല. കഴിഞ്ഞ ദിവസം രണ്ടാംനിലയിലെ വാര്‍ഡില്‍ മരിച്ചയാളുടെ മൃതദേഹം ചുമന്നാണ് താഴെയിറക്കിയത്. ഇത് മാധ്യമങ്ങള്‍ റിപോര്‍ട്ട്‌ചെയ്തിരുന്നു. എന്നാല്‍ ആശുപത്രി അധികൃതരും ആരോഗ്യ വകുപ്പും ഉണര്‍ന്ന് പ്രവര്‍ത്തിക്കാത്തതിനാല്‍ ലിഫ്റ്റിന്റെ പ്രവര്‍ത്തനം താളംതെറ്റിയിരിക്കുകയാണ്. ഏഴ് നിലകളുള്ള ജനറല്‍ ആശുപത്രിയിലെ ലിഫ്റ്റ് പലപ്പോഴും പണിമുടക്കുന്നതിനാല്‍ ജീവനക്കാരും രോഗികളും പരിചാരകരും ഏറെ ദുരിതം അനുഭവിക്കുന്നു.
ഹൈദരാബാദിലെ ഒരു കമ്പനിയാണ് ലിഫ്റ്റ് സ്ഥാപിച്ചിരുന്നത്. എന്നാല്‍ യഥാസമയം ആശുപത്രി അധികൃതര്‍ വിവരം അറിയിക്കാത്തതിനാല്‍ ലിഫ്റ്റ് കമ്പനി അധികൃതര്‍ അറ്റകുറ്റപ്പണി നടത്താന്‍ എത്താറില്ല. വര്‍ഷങ്ങളായി തുടരുന്ന ലിഫ്റ്റിന്റെ സാങ്കേതിക തടസ്സം പരിഹരിക്കാന്‍ ഇനിയും നടപടിയായിട്ടില്ല.
Next Story

RELATED STORIES

Share it