ജനരക്ഷാ യാത്രയ്ക്കിടെ സുധീരനെ അപായപ്പെടുത്താന്‍ ശ്രമം

ആലപ്പുഴ: ജനരക്ഷാ യാത്രയ്ക്കിടെ കെപിസിസി പ്രസിഡന്റ് വി എം സുധീരനെ അപായപ്പെടുത്താന്‍ ശ്രമം. ആലപ്പുഴ ജില്ലയില്‍ പര്യടനം നടത്തുന്ന ജനരക്ഷാ യാത്ര ചേര്‍ത്തലയിലെ സ്വീകരണ വേദിയിലെത്തിയപ്പോള്‍ ആയുധവുമായി എത്തിയ യുവാവ് സുധീരനെ അപകടപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. കോണ്‍ഗ്രസ് സേവാദള്‍ പ്രവര്‍ത്തകരും ഒരു ഗണ്‍മാനുമായിരുന്നു സുധീരന് സുരക്ഷ ഒരുക്കിയിരുന്നത്. സുധീരന്‍ സമീപത്തേക്ക് എത്തിയപ്പോള്‍ ഉന്തുംതള്ളുമുണ്ടായി. ഇതിന്റെ ഇടയില്‍ നിന്നാണ് അക്രമിയെത്തിയത്. അജ്ഞാതന്റെ ശ്രമം സേവാദള്‍ വോളന്റിയേഴ്‌സ് വിഫലമാക്കിയെങ്കിലും അക്രമി ഓടി രക്ഷപ്പെട്ടു. ഒപ്പമുണ്ടായിരുന്ന സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ ചേര്‍ത്തല പോലിസില്‍ പരാതി നല്‍കി.
Next Story

RELATED STORIES

Share it