Flash News

ജനരക്ഷാ യാത്രയില്‍ പങ്കെടുക്കാന്‍ യോഗി നാളെ കേരളത്തിലെത്തും

ജനരക്ഷാ യാത്രയില്‍ പങ്കെടുക്കാന്‍ യോഗി നാളെ കേരളത്തിലെത്തും
X

കൊച്ചി: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷായാത്രയില്‍ പങ്കെടുക്കാനായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നാളെ കേരളത്തിലെത്തും. കേച്ചേരി മുതല്‍ കണ്ണൂര്‍ വരെ യോഗി പദയാത്രയില്‍ പങ്കെടുക്കും. ജിഹാദിചുവപ്പ് ഭീകരതയ്‌ക്കെതിരെയാണ് കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ ബിജെപി ജനരക്ഷായാത്ര നടത്തുന്നത്. പയ്യന്നൂര്‍ പഴയ ബസ്സ്റ്റാന്റ്‌
പരിസരത്ത് പ്രത്യേകം സജ്ജമാക്കിയ വാടിക്കല്‍ രാമകൃഷ്ണന്‍ നഗറില്‍ ബിജെപി അഖിലേന്ത്യാ അധ്യക്ഷന്‍ അമിത്ഷാ ഉദ്ഘാടനം ചെയ്താണ് യാത്ര ആരംഭിച്ചത്. അക്രമരാഷ്ട്രീയത്തിന്റെ പേരില്‍ സിപിഎമ്മിനെതിരേ രാജ്യവ്യാപക പ്രക്ഷോഭം നടത്തുമെന്നും ബിജെപി അധ്യക്ഷന്‍ അറിയിച്ചു.  ഡല്‍ഹിയില്‍ നാളെ മുതല്‍ 17 വരെ എകെജി ഭവനിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കുമെന്നും രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അമിത് ഷാ പറഞ്ഞു. സിപിഎം ഭരണത്തിലിരിക്കുന്ന സ്ഥലങ്ങളില്‍ അക്രമവും കൊലപാതകവും പതിവാണെന്നും അമിത് ഷാ പറഞ്ഞു.
Next Story

RELATED STORIES

Share it