malappuram local

ജനരക്ഷാ യാത്രക്കിടെ അക്രമം : സിപിഎം ഓഫിസ് തകര്‍ത്തു ; കെഎസ്ഇബി ജീവനക്കാരന് മര്‍ദനം



എടപ്പാള്‍: കുമ്മനം രാജശേഖരന്റെ ജനരക്ഷാ യാത്രക്കിടെ പരക്കെ  അക്രമം. ഇന്നലെ രാത്രി കാലടി സബ് സ്റ്റേഷന് സമീപമെത്തിയപ്പോഴാണ് യാത്രയില്‍ പങ്കെടുത്തവര്‍ അക്രമം അഴിച്ചു വിട്ടത്. സ്ഥലത്തെ ഡിഐഎഫ്‌ഐ നിര്‍മിച്ച ബസ് കാത്തിരിപ്പു കേന്ദ്രം തകര്‍ത്തു. പിന്നാലെ തന്നെ തൊട്ടടുത്ത സിപിഎം ഓഫിസായ എകെജി പഠന കേന്ദ്രത്തിനും കല്ലെറിഞ്ഞു. കല്ലേറില്‍ ഓഫിസിന്റെ ജനല്‍ ചില്ല് തകര്‍ന്നു. ഇതിനിടെ പ്രദേശത്തെ വൈദ്യുതി ബന്ധം തകരാറിലായതിന് കെഎസ്ഇബി സബ് സ്റ്റേഷനിലെ ജീവനക്കാരനെ മര്‍ദിച്ചു. സിപിഎം കാലടി ലോക്കല്‍ കമ്മിറ്റി  പൊന്നാനി  പോലിസില്‍ പരാതി നല്‍കി. ജനരക്ഷാ യാത്രയുമായി ബന്ധപ്പെട്ട് കുറ്റിപ്പുറം മുതല്‍ തവനൂര്‍ വരെ തകര്‍ന്ന റോഡ് നന്നാക്കിയിരുന്നു. മാസങ്ങളായി പൊട്ടിപ്പൊളിഞ്ഞ് കിടന്നിട്ടും യാത്രക്ക് മാത്രം നന്നാക്കിയതില്‍ പ്രതിഷേധമുയര്‍ന്നിരുന്നു.
Next Story

RELATED STORIES

Share it