Flash News

ജനരക്ഷായാത്ര: കൂത്തുപറമ്പില്‍ കനത്ത സുരക്ഷ

ജനരക്ഷായാത്ര: കൂത്തുപറമ്പില്‍ കനത്ത സുരക്ഷ
X

പാനൂര്‍: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷാ യാത്രയുടെ കണ്ണൂര്‍ ജില്ലയിലെ പര്യടനം ഇന്ന് കൂത്തുപറമ്പില്‍ സമാപിക്കും. പദയാത്രയോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് പാനൂര്‍, കൂത്തുപറമ്പ് മേഖലകളില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. സിപിഎമ്മിനും ബിജെപിക്കും സ്വാധീനമുള്ള പ്രദേശത്തു കൂടിയാണ് പദയാത്ര കടന്നു പോകുന്നത്. പദയാത്ര വൈകീട്ട് അഞ്ചരയോടെ കൂത്തുപറമ്പ് സ്റ്റേഡിയം ഗ്രൗണ്ടിലെ കെ ടി ജയകൃഷണന്‍ നഗറില്‍ സമാപിക്കും. സമാപന സമ്മേളനത്തില്‍ കേന്ദ്രമന്ത്രിമാരും സംസ്ഥാന നേതാക്കളും പങ്കെടുക്കും.
Next Story

RELATED STORIES

Share it