Flash News

ജനരക്ഷായാത്രയുടെ വ്യാജചിത്രവുമായി ബിജെപി



കണ്ണൂര്‍: ബിജെപി ജനരക്ഷായാത്രയ്ക്ക് കേരളത്തിലെത്തിയ ദേശീയ അധ്യക്ഷന്‍ അമിത്ഷായെ കാണാനെത്തിയ ജനക്കൂട്ടമെന്നു പറഞ്ഞു പ്രചരിപ്പിച്ച ചിത്രം പാര്‍ട്ടിക്കു പുലിവാലായി. കൊച്ചിയില്‍ ബോളിവുഡ് നടി സണ്ണി ലിയോണിനെ കാണാനെത്തിയ ജനക്കൂട്ടത്തിന്റെ ചിത്രമാണ് ബിജെപിയോട് ആഭിമുഖ്യമുള്ള ഔട്ട്‌സ്‌പോക്കണ്‍ ഫേസ്ബുക്ക് ട്രോള്‍ പേജില്‍ പോസ്റ്റ് ചെയ്തത്. ഇതിനെതിരേ രൂക്ഷമായ ആക്ഷേപങ്ങളുമായി രംഗത്തെത്തിയ ട്രോളന്മാര്‍ യഥാര്‍ഥ ചിത്രത്തോടൊപ്പം അമിത്ഷായുള്ള വ്യാജചിത്രവും പോസ്റ്റ് ചെയ്തു. ഇതോടെ വിവാദ ചിത്രം ഔട്ട്‌സ്‌പോക്കണ്‍ പേജില്‍ നിന്ന് അപ്രത്യക്ഷമായി. എന്നാല്‍, അപ്പോഴേക്കും സ്‌ക്രീന്‍ഷോട്ട് സഹിതം വിവാദ ചിത്രം സമൂഹമാധ്യമങ്ങളില്‍ തരംഗമായി.
Next Story

RELATED STORIES

Share it