Flash News

ജനരക്ഷയ്ക്കായി കോടതിയെ ആശ്രയിക്കണം: സുധീരന്‍



തിരുവനന്തപുരം: ഭരണകൂടം ജനതാല്‍പര്യം സംരക്ഷിക്കുന്നതില്‍ പരാജയപ്പെടുമ്പോള്‍ ജനരക്ഷയ്ക്കായി കോടതിയെ ആശ്രയിക്കുകയാണ് കരണീയമെന്ന് വി എം സുധീരന്റെ ഫേസ്ബുക്ക് പോസ്റ്റ്. ജനരക്ഷയ്ക്കു വേണ്ടി ദേശീയ-സംസ്ഥാന പാതയോരങ്ങളിലെ 500 മീറ്ററിനകത്തു വരുന്ന മദ്യശാലകള്‍ നിരോധിച്ച സുപ്രിംകോടതിവിധിയെ അട്ടിമറിക്കുന്നതിനായി സംസ്ഥാന സര്‍ക്കാരും മദ്യശാലക്കാരും ഒത്തുകളിച്ച് നടത്തിയ ഗൂഢനീക്കമാണ് ഹൈക്കോടതിവിധിയിലൂടെ പരാജയപ്പെട്ടത്. കേരളത്തെ ഒരു വലിയ സാമൂഹിക ദുരന്തത്തിലേക്ക് തള്ളിവിടുന്ന പുതിയ മദ്യനയത്തില്‍ നിന്നും ജനങ്ങള്‍ക്ക് രക്ഷ കിട്ടാന്‍ ജുഡീഷ്യറിയുടെ ഇടപെടല്‍ ഉണ്ടാകാനായി നമുക്ക് ശ്രമിക്കാമെന്നും പോസ്റ്റില്‍ പറയുന്നു.
Next Story

RELATED STORIES

Share it