thrissur local

ജനമൈത്രി പോലിസ് സ്‌റ്റേഷനിലെ അക്ഷയ കേന്ദ്രം അടച്ചുപൂട്ടിയിട്ട് നാലു മാസം

കൊടുങ്ങല്ലൂര്‍: കൊടുങ്ങല്ലൂര്‍ ജനമൈത്രി പോലിസ് സ്‌റ്റേഷനിലെ അക്ഷയ കേന്ദ്രം അടച്ചു പൂട്ടിയിട്ട് മാസം നാലായി.
മുറിയൊഴിഞ്ഞു കിട്ടിയില്ലെന്ന പരാതിയുമായി പോലിസ്. ജില്ലാ അക്ഷയ പ്രൊജക്ട് ഓഫീസറുടെ നിര്‍ദ്ദേശ പ്രകാരമാണ് കഴിഞ്ഞ ജനുവരിയില്‍ കൊടുങ്ങല്ലൂര്‍ പോലിസ് സ്‌റ്റേഷനിലെ അക്ഷയ കേന്ദ്രം പൂട്ടിയത്.
കേന്ദ്രം അടച്ചുപൂട്ടുകയാണെന്ന് കാണിച്ച് നടത്തിപ്പുകാരി ഇക്കഴിഞ്ഞ ജനുവരി മാസത്തില്‍ പോലിസിന് കത്ത് നല്‍കി. എന്നാല്‍ അക്ഷയ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്ന മുറി ഇനിയും ഒഴിഞ്ഞിട്ടില്ല. സ്ഥലപരിമിതി മൂലം വീര്‍പ്പുമുട്ടുന്ന പോലിസ് സ്‌റ്റേഷനില്‍ പരാതിക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും വിശ്രമകേന്ദ്രമായി ഉപയോഗിക്കാവുന്ന ഇടമണ് ഇപ്പോഴും പൂട്ടിയിട്ട നിലയിലുള്ളത്.
അടച്ചുപൂട്ടിയ അക്ഷയ കേന്ദ്രം ഒഴിപ്പിക്കാന്‍ ആരോട് പരാതി പറയുമെന്ന് ആലോചിക്കുകയാണ് പോലിസ്.
2012 ലാണ് ജില്ലയിലെ തെരഞ്ഞെടുത്ത 12 പോലിസ് സ്‌റ്റേഷനുകളോട് ചേര്‍ന്ന് അക്ഷയ കേന്ദ്രം ആരംഭിച്ചത്. എന്നാല്‍ 2017ല്‍ ഇത്തരം അക്ഷയ കേന്ദ്രങ്ങള്‍ അടയ്ക്കുവാന്‍ ഐടി മിഷന്‍ ഡയറക്ടര്‍ ഉത്തരവിട്ടു. ഇതേതുടര്‍ന്നാണ് കൊടുങ്ങല്ലൂര്‍ പോലിസ് സ്‌റ്റേഷനോട് ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്ന അക്ഷയ കേന്ദ്രവും പ്രവര്‍ത്തനം അവസാനിപ്പിച്ചത്.
Next Story

RELATED STORIES

Share it