Flash News

ജനമൈത്രി പദ്ധതിക്ക് ദേശീയ അവാര്‍ഡ്



തിരുവനന്തപുരം: ഫൗണ്ടേഷന്‍ ഫോര്‍ റിസര്‍ച്ച് പ്രസിദ്ധീകരിക്കുന്ന ജേര്‍ണലായ കോപ്‌സ് ടുഡേ ഇന്റര്‍നാഷനല്‍ ഏര്‍പ്പെടുത്തിയ 2017ലെ പോലിസ് എക്‌സലന്‍സ് അവാര്‍ഡിന് ജനമൈത്രി പോലിസ് പദ്ധതി അര്‍ഹമായി. പോലിസ് പ്രവര്‍ത്തനങ്ങളില്‍ ശാസ്ത്രസാങ്കേതിക കഴിവുകളും ഉപയോഗവും വര്‍ധിപ്പിക്കുന്നതിന് ലക്ഷ്യമിട്ട് ന്യൂഡല്‍ഹി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഫൗണ്ടേഷന്‍ ഫോര്‍ റിസര്‍ച്ച്. 18ന് ന്യൂഡല്‍ഹിയിലെ പ്രഗതി മൈതാനിയില്‍ നടക്കുന്ന ചടങ്ങില്‍ ജനമൈത്രി പദ്ധതിയുടെ നോഡല്‍ ഓഫിസറായ സൗത്ത് സോണ്‍ എഡിജിപി ഡോ. ബി സന്ധ്യ കേരള പോലിസിനു വേണ്ടി പുരസ്‌കാരം ഏറ്റുവാങ്ങും.
Next Story

RELATED STORIES

Share it