ജനപ്രിയ പ്രഖ്യാപനങ്ങളില്ല

ന്യൂഡല്‍ഹി: റെയില്‍ മന്ത്രി സുരേഷ് പ്രഭു അവതരിപ്പിച്ച റെയില്‍ ബജറ്റില്‍ ജനപ്രിയ പ്രഖ്യാപനങ്ങളൊന്നുമില്ല. റെയില്‍വേയെ നവീകരിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള പ്രഖ്യാപനങ്ങളാണ് ബജറ്റില്‍ ഏറെയുമുള്ളത്. തീര്‍ത്ഥാടനകേന്ദ്രങ്ങളെ ബന്ധപ്പെടുത്തി ടൂറിസ്റ്റ് സര്‍ക്യൂട്ട് തീവണ്ടികളും സാധാരണക്കാര്‍ക്കായി റിസര്‍വ് ചെയ്യാവുന്ന കോച്ചുകള്‍ ഇല്ലാത്ത ദീര്‍ഘദൂര തീവണ്ടിയായ അന്ത്യോദയ എക്‌സ്പ്രസും തേര്‍ഡ് എസി മാത്രമുള്ള പുതിയ ട്രെയിനുകളും ഒഴിച്ചാല്‍ പുതിയ തീവണ്ടികള്‍ ഒന്നുമില്ല. വരുമാനം വര്‍ധിപ്പിക്കാന്‍ ടിക്കറ്റ് നിരക്കല്ലാതെ മറ്റു മാര്‍ഗങ്ങള്‍ തേടുകയെന്നതാണ് ബജറ്റ് ലക്ഷ്യമിടുന്നത്.
ആധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചുള്ള നവീകരണം, സ്‌റ്റേഷനുകളിലെയും കോച്ചുകളിലെയും ഡിജിറ്റല്‍ വല്‍ക്കരണം, ടിക്കറ്റ് എടുക്കലും കാന്‍സല്‍ ചെയ്യലും എളുപ്പമാക്കല്‍ തുടങ്ങിയവയിലാണ് ബജറ്റ് ഊന്നല്‍ കൊടുത്തിരിക്കുന്നത്. സമൂഹ മാധ്യമങ്ങളുടെ സാധ്യത ഉപയോഗിക്കുക, വിവരസാങ്കേതികവിദ്യയുടെ സാധ്യതകള്‍ കൂടുതല്‍ പ്രയോജനപ്പെടുത്തുക തുടങ്ങിയവയും ബജറ്റിലെ ലക്ഷ്യങ്ങളാണ്. റെയില്‍വേയുടെ ശുചീകരണമാണ് ബജറ്റ് ലക്ഷ്യംവയ്ക്കുന്ന മറ്റൊന്ന്.
ഏഴാം ശമ്പളക്കമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പാക്കുമ്പോള്‍ 28,450 കോടി രൂപയുടെ അധിക ബാധ്യതയാണ് റെയില്‍വേയ്ക്കുണ്ടാവുക. ജീവനക്കാരും പെന്‍ഷന്‍കാരുമായി 2.6 കോടി പേര്‍ക്ക് ശമ്പളവര്‍ധനവിന്റെ ആനുകൂല്യം നല്‍കേണ്ടിവരും. ഈ അധികബാധ്യതയോട് ബജറ്റ് പ്രതികരിച്ചിട്ടില്ല.
Next Story

RELATED STORIES

Share it