wayanad local

ജനപ്രതിനിധികള്‍ സത്യപ്രതിജ്ഞ ചെയ്തു

കല്‍പ്പറ്റ: മൂപ്പൈനാട് ഗ്രാമപ്പഞ്ചായത്ത്, കണിയാമ്പറ്റ ഗ്രാമപ്പഞ്ചായത്ത്, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് ഒഴികെയുള്ള ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഈ മൂന്നിടത്തും ഡിസംബര്‍ ഒന്നിനാണ് സത്യപ്രതിജ്ഞ.
ജില്ലാ പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മുതിര്‍ന്ന അംഗം തവിഞ്ഞാല്‍ ഡിവിഷനിലെ എ പ്രഭാകരന്‍ മാസ്റ്റര്‍ക്ക് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ കലക്ടര്‍ കേശവേന്ദ്രകുമാര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. ശേഷിച്ച 15 അംഗങ്ങള്‍ക്കും പ്രഭാകരന്‍ മാസ്റ്റര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.
എ എന്‍ പ്രഭാകരന്‍ (തിരുനെല്ലി), പി കെ അസ്മത്ത് (പനമരം), വര്‍ഗീസ് മുറിയന്‍കാവില്‍ (മുള്ളന്‍കൊല്ലി), അഡ്വ. ഒ ആര്‍ രഘു (പുല്‍പ്പള്ളി), പി ഇസ്മായില്‍ (കണിയാമ്പറ്റ), സി ഓമന ടീച്ചര്‍ (മീനങ്ങാടി), ബിന്ദു മനോജ് (ചീരാല്‍), പി കെ അനില്‍കുമാര്‍ (തോമാട്ടുചാല്‍), എന്‍ പി കുഞ്ഞുമോള്‍ (അമ്പലവയല്‍), കെ മിനി (മുട്ടില്‍), അനില തോമസ് (മേപ്പാടി), പി എന്‍ വിമല (പൊഴുതന), കെ ബി നസീമ (പടിഞ്ഞാറത്തറ), എ ദേവകി (വെള്ളമുണ്ട), ടി ഉഷാകുമാരി (എടവക) എന്നീ ക്രമത്തിലായിരുന്നു സത്യപ്രതിജ്ഞ. ചടങ്ങില്‍ എഡിഎം പി വി ഗംഗാധരന്‍, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ എ ഉണ്ണികൃഷ്ണന്‍, പി ജി വിജയകുമാര്‍, വി സി രാജപ്പന്‍, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്‍ കെ റഷീദ് പങ്കെടുത്തു.
സത്യപ്രതിജ്ഞയ്ക്ക് ശേഷം എ പ്രഭാകരന്‍ മാസ്റ്ററുടെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്തിന്റെ പ്രഥമയോഗവും ചേര്‍ന്നു. പ്രസിഡന്റ് തിരഞ്ഞെടുപ്പ് 18നും വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് 19നും നടക്കും.
പനമരം ബ്ലോക്ക് പഞ്ചായത്തിലെ 14 സിവിഷനില്‍ നിന്നു വിജയിച്ച സ്ഥാനാഥികള്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
റിട്ടേണിങ് ഓഫിസര്‍ അസിസ്റ്റന്റ് ഡെവലപ്‌മെന്റ് കമ്മീഷണര്‍ പി സി മജീദ് മുതിര്‍ന്ന അംഗം പൗലോസ് കുറുമ്പേമഠത്തിനാണ് ആദ്യം സത്യവാചകം ചൊല്ലിക്കൊടുത്തത്. പിന്നീട് ഇദ്ദേഹം മറ്റ് അംഗങ്ങള്‍ക്കു സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കോണ്‍ഗ്രസ്സിന അഞ്ച്, ലീഗിന് മൂന്ന്,ജനതാദള്‍ (യു) ഒന്ന്, സിപിഎം നാല്, സ്വതന്ത്രന്‍ ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. ബിഡിഒ കുഞ്ഞിമായന്‍, മറ്റ് ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാര്‍ നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it