kozhikode local

ജനപ്രതിനിധികള്‍ കാപട്യം കാണിക്കുന്നു: എസ്ഡിപിഐ

കോട്ടക്കല്‍: നമ്മുടെ ജനപ്രതിനിധികള്‍ നിലപാടെടുക്കേണ്ടിടത്തുമാറിനിന്നു ഇപ്പോള്‍ ഇരകള്‍ക്കൊപ്പം, നില്‍ക്കുന്ന കാപട്ട്യം മാറ്റി നിര്‍ത്തണമെന്ന് എസ്ഡിപിഐ ജില്ലാ സെക്രട്ടറി എ കെ അബ്ദുല്‍മജീദ്. കോട്ടക്കലില്‍ നടക്കുന്ന പാലച്ചിറമാട്-സ്വാഗതമാട് ബൈപാസ് അനിശ്ചിത കാല സമരപന്തലില്‍ സംസാരിക്കുകയാരുന്നു അബ്ദുല്‍ മജീദ്.
ഒരു ഭാഗത്തു ഇരകള്‍ക്കൊപ്പം നിന്നു കൊണ്ട് സമരം ചെയ്യുമ്പോള്‍ മറുഭാഗത്തു കോര്‍പറേറ്റുകള്‍ക്ക് വേണ്ടി 45 മീറ്റര്‍ റോഡിനായി ജനങ്ങളെ കുടിയിറക്കുന്നു. ഈ സമരപ്പന്തലില്‍ വന്ന് ഐക്യധാര്‍ഢ്യം പ്രഖ്യാപിക്കുന്ന രാഷ്ട്രീയപാര്‍ട്ടികള്‍ ഭരണതലത്തില്‍ ഇതേ നിലപാടില്‍ ഉറച്ചുനിന്നാല്‍ ഒരാ ള്‍ക്കും ഇത്തരമൊരു ദുരവസ്ഥ വരില്ലായിരുന്നു. കാപട്ട്യം കൈവെടിഞ്ഞ് എല്ലാവരും ഒരുമിച്ചാല്‍ ഏതുതരത്തിലുള്ള നീക്കങ്ങളെയും നമുക്കു ചെറുത്തുതോല്‍പ്പിക്കാനാവും.
ദേശീയ പാതാ വികസനവുമായി ബന്ധപ്പെട്ട് മുമ്പ് കലക്ടര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ നമ്മുടെ ജനപ്രതിനിധികള്‍ വ്യക്തമായ നിലപാടു സ്വീകരിച്ചിരിന്നെങ്കില്‍ ഇന്ന് ഇങ്ങിനെ ഒരു സമരത്തിന്റെ തന്നെ ഒരാവശ്യപോലുമുണ്ടാവില്ലായിരുന്നു.  ബിഒടി പാത വരുന്നതു കേവലം ഭൂവുടമകളെ മാത്രം ബാധിക്കുന്ന പ്രശ്‌നമല്ല. അതിലൂടെ ഓരോ പൗരനും മുപ്പതുവര്‍ഷം ചുങ്കം കൊടുക്കേണ്ട ഗതികേടും ഇതിന്റെ പിന്നിലുണ്ട്. ഇതു തിരിച്ചറിഞ്ഞ് ഈ സമരത്തില്‍ എല്ലാവരും അണിനിരക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തെ കോട്ടക്കല്‍ മണ്ഡലം എസ്ഡിപിഐ സംഘടിപ്പിച്ച ഐക്യദാര്‍ഢ്യ റാലിക്ക് അയ്യൂബ് പരവക്കല്‍, എ കെ സൈതലവിഹാജി,ലത്തീഫ്, ഇബ്രാഹീം കുട്ടി നേതൃത്വം നല്‍കി.
സമര പന്തലില്‍ വിവിധ രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കളായ ഖമറുന്നീസ അന്‍വര്‍, സ്വാദിഖലി ശിഹാബ് തങ്ങള്‍, അബ്ദുസ്സമദ്, കൃഷ്ണന്‍കോട്ടുമല എന്നിവര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it