malappuram local

ജനപ്രതിനിധികളും അധ്യാപകരും പ്രത്യേകം ശ്രദ്ധിക്കണം: ജില്ലാ കലക്ടര്‍

മലപ്പുറം: ശൈശവ വിവാഹം തടയുന്നതില്‍ ജനപ്രതിനിധികള്‍ക്കും അധ്യാപകര്‍ക്കും പ്രധാന പങ്ക് വഹിക്കാനാവുമെന്ന് ജില്ലാ കലക്ടര്‍ അമിത് മീണ. ജില്ലയില്‍ ശൈശവ വിവാഹങ്ങള്‍ ഇപ്പോഴും നടക്കുന്നത് ജില്ലാ വികസന സമിതിയില്‍ ചര്‍ച്ച ചെയ്യും. തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളുടെയും നഗരസഭകളുടെയും ആഭിമുഖ്യത്തില്‍ വിവിധ മത മേലാധികാരികളെ പങ്കെടുപ്പിച്ച് ശൈശവ വിവാഹത്തിനെതിരെ ബോധവല്‍കരണം സംഘടിപ്പിക്കുമെന്നും കലക്ടര്‍ പറഞ്ഞു. കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന ശൈശവ വിവാഹ നിരോധന ഓഫിസര്‍മാരുടെ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശൈശവ വിവാഹം ജില്ലയില്‍ എല്ലാ മതവിഭാഗങ്ങളിലും നടക്കുന്നതായി ചടങ്ങില്‍ സംസാരിച്ച ജില്ലാ ചൈല്‍ഡ് പ്രൊട്ടക്്ഷന്‍ ഓഫിസര്‍ ഗീതാഞ്ജലി പറഞ്ഞു.
പ്ലസ്ടുവിനുശേഷം മാത്രമേ കല്യാണം കഴിക്കൂ എന്ന് എല്ലാ വിദ്യാര്‍ഥിനികളുടെ രക്ഷിതാക്കളില്‍ നിന്നും ഒപ്പിട്ട് വാങ്ങുന്നതടക്കമുള്ള കാര്യങ്ങള്‍ ചെയ്യുന്നുണ്ട്.
വിവാഹം നടന്നതായി കണ്ടെത്തിയാലും തെളിവ് സംഘടിപ്പിക്കുന്നത് പലപ്പോഴും പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. പലയിടത്തും പോലിസിന്റെ നിസ്സഹകരണം പ്രയാസങ്ങള്‍ സൃഷ്ടിക്കാറുണ്ടെന്നും യോഗത്തില്‍ പരാതി ഉയര്‍ന്നു. ശൈശവ വിവാഹത്തിനെതിരേ ബോധവല്‍കരണം നടത്തുന്നതിനായി പ്രധാന സ്ഥലങ്ങളില്‍ തെരുവു നാടകം, ഫഌഷ് മോബ് തുടങ്ങിയവ സംഘടിപ്പിക്കും.
Next Story

RELATED STORIES

Share it