Kottayam Local

ജനപങ്കാളിത്തമില്ല; ഗ്രാമസഭകള്‍ പ്രഹസനമാവുന്നെന്ന് ആക്ഷേപം



ഈരാറ്റുപേട്ട: ഗ്രാമസഭകള്‍ ജനപങ്കളാത്തമില്ലാതെ പ്രഹസനമാവുന്നെന്ന് ആക്ഷേപം. ഓരോ വാര്‍ഡുകളുടെയും സമഗ്ര വികസന കാഴ്ചപാടുകളെ കുറിച്ചും, വിശദമായ ചര്‍ച്ചകളും, ആസൂത്രണങ്ങളും, സര്‍ക്കാര്‍ തലങ്ങളില്‍ നിന്നു ലഭിക്കുന്ന ആനുകൂല്യങ്ങളെ സംബന്ധിച്ചും വിവിധ പദ്ധതികളുടെ നടത്തിപ്പ് സംബന്ധിച്ചും നിര്‍ണായക തീരുമാനങ്ങള്‍ കൈക്കൊള്ളേണ്ടത് ഗ്രാമസഭകളിലാണ്. നിലവില്‍ പല പഞ്ചായത്തുകളിലും ജനപങ്കാളിത്തം ഇല്ലാതെ ഗ്രാമസഭകള്‍ പ്രഹസനമാവുകയാണ്. പലയിടങ്ങളിലും ക്വാറം തികയാന്‍ പോലും ആളുകള്‍ എത്താതെ ഗ്രാമസഭകള്‍ ചേരേണ്ടി വരുന്ന സ്ഥിതിയാണ്. ത്രിതല പഞ്ചായത്തിലെ നടപ്പു സാമ്പത്തിക വര്‍ഷത്തേക്കുള്ള പദ്ധതി രൂപവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. ഇതിനായി ചേര്‍ന്ന കരട് പദ്ധതികള്‍ ചര്‍ച്ച ചെയ്യാനായി വിളിച്ചു ചേര്‍ത്ത ഗ്രാമസഭകളാണു ജനപങ്കാളിത്തം വേണ്ടത്ര ഇല്ലാതെ ചേരേണ്ടി വന്നിരിക്കുന്നത്. ക്വാറം ഇല്ലാതെ ഗ്രാമസഭകള്‍ ചേരരുത് എന്നു നിയമം അനുശ്വാസിക്കുന്നുണ്ടെങ്കിലും പലപ്പോഴും ഗ്രാമസഭ മിനുട്‌സ് ബുക്കില്‍ പിന്നീട് ആളുകളുടെ പേര് എഴുതി ചേര്‍ത്ത് ഗ്രാമപ്പഞ്ചായത്ത് മെംബര്‍മാര്‍ ക്വാറം തികയ്ക്കുന്ന രീതിയാണുള്ളത്. ഇതിനു ഗ്രാമസഭ കോ ഓഡിനേറ്ററുമാരായ ഉദ്യോഗസ്ഥര്‍ കൂട്ടുനില്‍ക്കുക്കയും ചെയ്യുന്നു. പദ്ധതികള്‍ ഗ്രാമസഭയില്‍ ചര്‍ച്ച ചെയ്യണം. ചര്‍ച്ചയില്‍ വരുന്ന നിര്‍ദേശങ്ങളും മറ്റും ഉള്‍പ്പെടുത്തിയാണു പദ്ധതി വികസന സെമിനാറില്‍ അവതരിപ്പിച്ച് അംഗീകാരം നേടേണ്ടത്. എന്നാല്‍ പലപ്പോഴും ഗ്രാമസഭ നിര്‍ദേശങ്ങള്‍ മുഖവിലയ്‌ക്കെടുക്കാറില്ലെന്നതാണ് യാഥാര്‍ത്ഥ്യം.  ഗ്രാമസഭ നടക്കുന്നതു സംബന്ധിച്ച വിവരങ്ങള്‍ യഥാസമയം അറിയിക്കുന്നില്ലന്ന ആക്ഷേപവുമുണ്ട്.ഇതിനായി അങ്കണവാടി വര്‍ക്കര്‍മാരെയും, കുടുംബശ്രീ അംഗങ്ങളെയും പല പഞ്ചായത്തുകളിലും ഉപയോഗപെടുത്തുന്നുണ്ടെങ്കിലും ഒരു  വാര്‍ഡിലെ  പ കുതിയിലേറെ ആളുകള്‍ക്ക് യഥാസമയം ഗ്രാമസഭാ നോട്ടീസ് ലഭിക്കുന്നില്ല. മൂന്ന് ദിവസം മുമ്പ് എങ്കിലും ഗ്രാമസഭ ചേരുന്നത് സംബന്ധിച്ചുള്ള നോട്ടീസ് നല്‍കണമെന്നുണ്ട്.
Next Story

RELATED STORIES

Share it