kozhikode local

ജനപങ്കാളിത്തത്തോടെ ക്ലീന്‍ ഗ്രീന്‍ കായക്കൊടിക്ക് തുടക്കം

കുറ്റിയാടി: ഹരിത കേരള മിഷന്‍ പദ്ധതിയുടെ ഭാഗമായി കായക്കൊടി പഞ്ചായത്ത് നടപ്പാക്കുന്ന ക്ലീന്‍ ഗ്രീന്‍ കായക്കൊടിക്ക് തുടക്കമായി. പഞ്ചായത്ത് നിയോഗിച്ച ഹരിതസേനാംഗങ്ങള്‍ വിവിധ വാര്‍ഡുകളിലെ വീടുകളില്‍ നിന്നു ശേഖരിച്ച അജൈവ മാലിന്യങ്ങള്‍ തരംതിരിച്ച് എംആര്‍എഫ് കേന്ദ്രത്തിലേക്ക് എത്തിക്കാനുള്ള നടപടിയാണ് തുടരുന്നത്.
അതോടൊപ്പം പഞ്ചായത്ത് പരിധിയിലെ തോടുകള്‍, കുളങ്ങള്‍, പൊതുകുളങ്ങള്‍, തുടങ്ങിയ ജലസ്രോതസുകള്‍ എന്നിവയും ശുചീകരിച്ചു. 27 പേര്‍ അടങ്ങുന്ന ഹരിതസേനാംഗങ്ങളാണ് പരിപാടിക്ക് ചുക്കാന്‍ പിടിക്കുന്നത്. പരിപാടിക്ക് തുടക്കമിട്ടു കൊണ്ട് തളീക്കരയില്‍ ഘോഷയാത്ര നടത്തി.
പരിപാടിയുടെ ഭാഗമായി സേനാംഗങ്ങള്‍ക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ടി അശ്വതി യൂനിഫോം വിതരണം ചെയ്തു. പി പി നാണു അധ്യക്ഷത വഹിച്ചു. കെ രാജന്‍, എം എ സുഫീറ, കെ ചന്ദ്രന്‍, പി പി മൊയ്തു, മുഹമ്മദ് ബഷീര്‍, നാസര്‍ തളിയില്‍, മൂടാട്ട് ഗംഗാധരന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it