Flash News

ജനനേന്ദ്രിയം മുറിച്ച സംഭവം: അയ്യപ്പദാസ് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചതായി യുവതി

ജനനേന്ദ്രിയം മുറിച്ച സംഭവം: അയ്യപ്പദാസ് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചതായി യുവതി
X


തിരുവനന്തപുരം: സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ പുതിയ വെളിപ്പെടുത്തലുമായി യുവതി രംഗത്ത്. കാമുകനായ അയ്യപ്പദാസ് തന്നെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പച്ചതായാണ് യുവതി പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. തന്റെ കുടുംബത്തില്‍ നിന്നും ഗംഗേശാനന്ദയില്‍ നിന്നുമായി അയ്യപ്പദാസ് 14 ലക്ഷം രൂപയോളം തട്ടിയെടുത്തതായും യുവതി നല്‍കിയ പരാതിയില്‍ പറയുന്നു. താന്‍ ആരുടെയും തടങ്കലിലല്ലെന്നും തന്റെ ജീവന് ഭീഷണിയുള്ളതിനാല്‍ പോലീസ് സംരക്ഷണം ആവശ്യമാണെന്നും പരാതിയില്‍ പറയുന്നുണ്ട്.
അതേസമയം, യുവതിയെ നുണപരിശോധനക്കും ബ്രെയ്ന്‍ മാപ്പിങിനും വിധേയമാക്കാന്‍ കോടതി അനുമതി നല്‍കിയിട്ടുണ്ട്. യുവതി നിരന്തരം മൊഴി തിരുത്തി പറയുന്നതിനാലാണ് നുണപരിശോധനക്ക് വിധേയയാക്കാന്‍ പോലീസ് അനുമതി തേടിയത്. ഇതുസംബന്ധിച്ച് ഈ മാസം 22ന് കോടതിയില്‍ നേരിട്ട് ഹാജരായി നിലപാട് വ്യക്തമാക്കാണ് കോടതി നിര്‍ദേശം നല്‍കി. യുവതിയുടെ സമ്മതപ്രകാരമേ നുണപരിശോധന നടത്തൂ.
Next Story

RELATED STORIES

Share it