Kollam Local

ജനത്തെ വലച്ച് ആരോഗ്യ ഇന്‍ഷുറന്‍സ് ഫോട്ടോയെടുപ്പ്; ചിലയിടങ്ങളില്‍ സംഘര്‍ഷം

ശാസ്താംകോട്ട: മൈനാഗപ്പള്ളി ഗ്രാമപ്പഞ്ചായത്തിലെ ആരോഗ്യ ഇന്‍ഷുറന്‍സ് ഫോട്ടോയെടുപ്പ് കേന്ദ്രങ്ങളിലെത്തിയ ജനം വലഞ്ഞു. പല കേന്ദ്രങ്ങളിലും ഇത് സംഘര്‍ഷാവസ്ഥക്കും പോലിസ് ഇടപെടീലിനും കാരണമായി. മൂന്ന് നാല് ലവാര്‍ചുകള്‍ക്ക് ഒരു കേന്ദ്രം എന്ന കണക്കില്‍ പഞ്ചായത്തിന്റെ വിവിധ കേന്ദ്രങ്ങളിലാണ് ഫോട്ടോയെടുപ്പ് ക്രമീകരിച്ചത്. ഓരോ വാര്‍ഡുകളില്‍ നിന്നും നൂറ് കണക്കിനാളുകള്‍ കേന്ദ്രങ്ങളിലേക്ക് എത്തിയതോടെ സംഘാ—ടകര്‍ക്ക് നിയന്ത്രിക്കാന്‍ കഴിയാത്ത അവസ്ഥകയായി. മാത്രമല്ല ഒരു കേന്ദ്രത്തില്‍ ഒരു കംപ്യൂട്ടറും അനുബന്ധ ഉപകരണവുമാണ് ഉണ്ടായിരുന്നത്. ഇതിനിടയില്‍ ഉപകരണങ്ങള്‍ തകരാറിലായവരും ജനങ്ങളെ ക്ഷുഭിതരാക്ക്ി. രാവിലെ ഒന്‍പത് മുതല്‍ ഫോട്ടോെയടുപ്പ് ആരംഭിക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും പത്ത് മണി കഴിഞ്ഞാണ് ബന്ധപ്പെട്ടവരെത്തിയത്. കൂടാതെ തലേ ദിവസത്തെ ജോലികള്‍ പൂര്‍ത്തിയാക്കാന്‍ സമയമെടുത്തതോടെ നേരം പിന്നെയും വൈകി. തിരക്ക് നിയന്ത്രിക്കാന്‍ മുന്‍ണനാക്രമത്തില്‍ ടോക്കണ്‍ സമ്പ്രദായം ഏര്‍പ്പെടുത്തിയെങ്കിലും അതും താളം തെറ്റിയത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. ഒരു കാര്‍ഡിന്റെ ഫോട്ടോ എടുക്കണമെങ്കില്‍ കുടുംബാംഗങ്ങള്‍ എല്ലാവരും എത്തണമെന്നുന്നള്ളതിനാല്‍ കുട്ടികളും പ്രായം ചെന്നവരുമെല്ലാം പൊരി വെയിലത്ത് നില്‍ക്കുകയായിരുന്നു. സംഘര്‍ഷാവസ്ഥയറിഞ്ഞെത്തിയ ജന പ്രതിനിധികളും നാട്ടുകാരുടെ പ്രതിഷേധത്തിന് ഇരയായി. കൂടിതല്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി ഫോട്ടോടെയെടുപ്പ് കാര്യക്ഷമമാക്കണമെന്ന് ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളും ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it