ജനതാദള്‍ എസ്സില്‍ ഭിന്നത; മാത്യു ടി തോമസിന്റെ കോലം കത്തിച്ചു
BY Sumeera SMR19 Feb 2016 2:55 AM GMT
Sumeera SMR19 Feb 2016 2:55 AM GMT
തിരുവനന്തപുരം: മാത്യു ടി തോമസിന്റെ നേതൃത്വത്തിനെതിരേ നിലപാട് സ്വീകരിച്ച ജനറല്‍ സെക്രട്ടറി സി കെ ഗോപിയുടെ നേതൃത്വത്തില്‍ ഒരുവിഭാഗം സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഇറങ്ങിപ്പോയി. അദ്ദേഹം ജാതിരാഷ്ട്രീയം കളിക്കുകയാണെന്ന് ആരോപിച്ചായിരുന്നു ഇറങ്ങിപ്പോക്ക്. തുടര്‍ന്ന്, പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് സി കെ ഗോപിയുടെ നേതൃത്വത്തിലുള്ള വിഭാഗം സെക്രട്ടേറിയറ്റിനു മുന്നില്‍ മാത്യു ടി തോമസിന്റെ കോലം കത്തിച്ചു. തമ്പാനൂരില്‍നിന്ന് പ്രകടനമായി സെക്രട്ടേറിയറ്റിന് മുന്നിലെത്തിയായിരുന്നു പ്രതിഷേധം. മാത്യു ടി തോമസ് പാര്‍ട്ടിയെ നശിപ്പിക്കുന്നതായും ഒമ്പതുമാസമായി പാര്‍ട്ടി പ്രവര്‍ത്തനം മരവിച്ച നിലയിലാണെന്നും വിമതവിഭാഗം ആരോപിച്ചു. എന്നാല്‍, പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം നടത്തിയ സി കെ ഗോപിയെ പുറത്താക്കിയതായി ജനതാദള്‍ എസ് സംസ്ഥാന പ്രസിഡന്റ് മാത്യു ടി തോമസ് പറഞ്ഞു.
Next Story
RELATED STORIES
കട്ടപ്പനയിൽ കാട്ടുപന്നി കിണറ്റിൽ വീണു; വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി...
20 April 2024 10:41 AM GMTത്രിപുരയില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ഇടതുമുന്നണി; പരാതിക്ക്...
20 April 2024 10:40 AM GMTതനിക്കെതിരെ എസ്എഫ്ഐ നടത്തിയത് പ്രതിഷേധമല്ല, ആക്രമണമാണ്: ഗവര്‍ണര്‍...
20 April 2024 10:34 AM GMTപക്ഷിപ്പനി; പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും: ...
20 April 2024 10:30 AM GMTതൊഴിലാളികളെ രാഷ്ട്രീയവല്ക്കരിക്കും; എസ്ഡിടിയു സംസ്ഥാന പ്രതിനിധി...
20 April 2024 10:27 AM GMTനുണക്ക് സമ്മാനം കൊടുക്കുകയാണെങ്കിൽ ഒന്നാം സ്ഥാനം വിഡി സതീശന് കിട്ടും : ...
20 April 2024 10:26 AM GMT