kozhikode local

ജനജാഗ്രതാ സദസ്സ് നടത്തി

വടകര: പോപുലര്‍ ഫ്രണ്ട് രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന ജാര്‍ഖണ്ഡ് മുതല്‍ ത്രിപുര വരെ എന്ന കാംപയിന്റെ ഭാഗമായി പോപുലര്‍ ഫ്രണ്ട് ഓര്‍ക്കാട്ടേരി ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തില്‍ വ്യാപാര ഭവനില്‍ ജനജാഗ്രതാ സദസ്സ് സംഘടിപ്പിച്ചു.
പരിപാടിയില്‍ പോപുലര്‍ ഫ്രണ്ട് ജില്ലാ കമ്മിറ്റിയംഗം മുഹമ്മദ് അഷ്‌റഫ് കാംപയിന്‍ സന്ദേശം നല്‍കി.
വടകര ഡിവിഷന്‍ പ്രസിഡന്റ് സജീര്‍ വള്ളിക്കാട് അധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി ബഷീര്‍ വൈക്കിലശ്ശേരി, ബിലാല്‍ കുരുക്കിലാട് സംസാരിച്ചു. ഏരിയാ പ്രസിഡന്റ് അര്‍ഷാദ് മാളിയേക്കല്‍ പ്രമേയം അവതരിപ്പിച്ചു.
Next Story

RELATED STORIES

Share it