ജനങ്ങള്‍ തന്നെ രാജാവാക്കുമെന്ന് കുമാരസ്വാമി

ബംഗളൂരു: താന്‍ രാജശില്‍പ്പിയല്ലെന്നും മെയ് 12ന് നടക്കുന്ന കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ തന്നെ രാജാവായി അനുഗ്രഹിക്കുമെന്നും ജെഡിഎസ് സംസ്ഥാന അധ്യക്ഷന്‍ എച്ച് ഡി കുമാരസ്വാമി. എന്നാല്‍, തിരഞ്ഞെടുപ്പ് തന്റെ പാര്‍ട്ടിയുടെ അതിജീവനത്തിനു വേണ്ടിയുള്ള യുദ്ധമാണെന്ന് അദ്ദേഹം സമ്മതിച്ചു. ജെഡിഎസ് അധികാരത്തില്‍ വരുമെന്നു കുമാരസ്വാമി ആത്മവിശ്വാസം പ്രകടിപ്പിച്ചു. മുന്‍ മുഖ്യമന്ത്രി കൂടിയായ അദ്ദേഹം പാര്‍ട്ടിക്ക് ഒരു ചാന്‍സ് നല്‍കാന്‍ ജനങ്ങളോട് അഭ്യര്‍ഥിച്ചു.
225 അംഗങ്ങളെയാണ് കര്‍ണാടക നിയമസഭയിലേക്ക് തിരഞ്ഞെടുക്കേണ്ടത്. തിരഞ്ഞെടുപ്പ് ഫലം തൂക്കുസഭയായിരിക്കുമെന്നും ജെഡിഎസ് രാജശില്‍പ്പിയാവുമെന്നുമാണ് എക്‌സിറ്റ് പോള്‍ ഫലം പ്രവചിക്കുന്നത്. 113 സീറ്റാണ് ജെഡിഎസ് ലക്ഷ്യംവയ്ക്കുന്നതെന്നും കുമാരസ്വാമി പറഞ്ഞു.
Next Story

RELATED STORIES

Share it