ernakulam local

ജനങ്ങള്‍ക്കു കൗതുകമായി മെട്രോ ട്രെയിന്‍ പരീക്ഷണ ഓട്ടം

കളമശ്ശേരി: അപ്രതീക്ഷിതമായി മെട്രോ പാളത്തിലൂടെ ട്രെയിന്‍ ഓടിവരുന്നതുകണ്ട് ദേശീയപാതയിലൂടെ വാഹനത്തില്‍ പോവുന്ന യാത്രക്കാരും വിവരമറിഞ്ഞ നാട്ടുകാരും തടിച്ചുകൂടി.
പാളത്തിലൂടെ മെല്ലെയുള്ള ട്രെയിനിന്റെ യാത്ര കൗതുകത്തോടെയാണ് ജനങ്ങള്‍ നോക്കിക്കണ്ടത്. റോഡിന്റെ ഇരുവശത്തും നിന്ന ജനങ്ങള്‍ മെട്രോ ട്രെയിനിന്റെ പരീക്ഷണഓട്ടം മൊബൈലില്‍ പകര്‍ത്തുന്ന തിരക്കിലുമായി. ഇതോടെ റോഡില്‍ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു. ഇന്നലെ വൈകീട്ട് ആറുമണിയോടെയാണ് മെട്രോ ട്രെയിന്‍ പാളത്തിലൂടെ പരീക്ഷണഓട്ടം നടത്തിയത്. മുട്ടംയാര്‍ഡില്‍നിന്നാരംഭിച്ച പരീക്ഷണ ഓട്ടം കളമശ്ശേരി പ്രീമിയര്‍ ജങ്ഷന്‍ വരെ എത്തി. അഞ്ചുമിനിറ്റ് കിടന്നതിനുശേഷം തിരിച്ചുപോയി. പരീക്ഷണ ഓട്ടം കാണാന്‍ റോഡിലും വിവിധ കെട്ടിടത്തിന്റെ മുകളിലും ജനങ്ങള്‍ സ്ഥാനംപിടിച്ചു. വളരെ സാവധാനത്തില്‍ ട്രെയിന്‍ ഓടിയതിനാല്‍ ട്രെയിന്‍ ഓടുന്നരംഗം ജനങ്ങള്‍ക്ക് മൊബൈലില്‍ പകര്‍ത്താനും സൗകര്യമായി.
Next Story

RELATED STORIES

Share it