kozhikode local

ജനങ്ങളെ മറന്ന് കോര്‍പറേറ്റുകളെ സഹായിക്കുന്നവരുടെ സ്ഥാനം ചവറ്റു കൊട്ടയില്‍ : എ വാസു



മുക്കം: പൊതു സമ്പത്തിന്റെ സിംഹഭാഗവും കൈയടക്കിയിരിക്കുന്ന കുത്തക മുതലാളിമാരെ സഹായിക്കുന്നതിനായി കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ മല്‍സരിക്കുകയാണെന്ന് എസ്ഡിടിയു സംസ്ഥാന പ്രസിഡന്റ് എ വാസു. എരഞ്ഞിമാവില്‍ ഗെയില്‍ വിരുദ്ധ സമരകേന്ദ്രം സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര സര്‍ക്കാരിന്റെ സവര്‍ണ ഫാഷിസ്റ്റ് പ്രീണന നയത്തിന്റെ ഭാഗമായാണ് അവര്‍ കോര്‍പറേറ്റുകളെ സഹായിക്കുന്നത്. എന്നാല്‍ സോഷ്യലിസവും കമ്മ്യൂണിസവും പറയുന്നവര്‍ നയിക്കുന്ന കേരള സര്‍ക്കാര്‍ ഗെയ്ല്‍ കുത്തകകള്‍ക്കായി അധികാരമുപയോഗിച്ച് പാവപ്പെട്ടവനെ വഴിയാധാരമാക്കുന്നത് എന്തിനാണ്.  അധികാരവുമുപയോഗിച്ച് ജനങ്ങളെ ദ്രോഹിക്കുന്നവരുടെ സ്ഥാനം ചവറ്റുകൊട്ടയിലായിരിക്കും. ജനകീയ സമരങ്ങളെ അടിച്ചമര്‍ത്തുന്ന സര്‍ക്കാര്‍ ശ്രമം അനുവദിക്കില്ല. കോര്‍പറേറ്റുകളെ സഹായിക്കുന്ന ഭരണം അധികകാലം നിലനില്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സമരസമിതിയുടെ നേതൃത്വത്തില്‍ പദ്ധതി പ്രദേശത്തേക്ക് നിരവധി പേര്‍ പങ്കെടുത്ത മാര്‍ച്ചും നടന്നു.
Next Story

RELATED STORIES

Share it