Flash News

ജനങ്ങളെ മര്‍ദിച്ച് ഗെയില്‍ പദ്ധതി നടപ്പാക്കരുത് : കുഞ്ഞാലിക്കുട്ടി



മലപ്പുറം: ജനങ്ങളെ മര്‍ദിച്ചുകൊണ്ടും ജനസാന്ദ്രതയേറിയ ഭാഗത്തും ഗെയില്‍ പദ്ധതി നടപ്പാക്കരുതെന്ന് മുസ്‌ലിംലീഗ് അഖിലേന്ത്യാ ജന. സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എംപി. ജനങ്ങളുടെ ആശങ്ക നിലനില്‍ക്കുന്ന സ്ഥലത്ത് ജനങ്ങളുമായി ചര്‍ച്ചചെയ്ത് പദ്ധതിയുടെ അലൈന്‍മെന്റ് മാറ്റി നടപ്പാക്കണം.  ചില തീവ്രവാദ സ്വഭാവമുള്ളവരാണു സമരത്തിനു പിന്നിലെന്ന് ആരോപണമുണ്ടല്ലോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ന്യായം ആരുപറഞ്ഞാലും അവരെ തീവ്രവാദിയെന്നു വിശേഷിപ്പിക്കുന്നതു ശരി അെല്ലന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Next Story

RELATED STORIES

Share it