palakkad local

ജനങ്ങളുടെ ഹിതമനുസരിച്ച് പ്രവര്‍ത്തിക്കുന്നവരാണ് നാടിനാവശ്യം: ചെയര്‍പേഴ്‌സണ്‍



പാലക്കാട്:  ജനങ്ങളുടെ ഹിതമനുസരിച്ച് പെരുമാറുകയും അവരുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ്  പ്രവര്‍ത്തിക്കുന്ന പ്രവര്‍ത്തകരാണ് ഈ നാടിനാവശ്യമെന്ന് നഗരസഭാ ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരന്‍  പറഞ്ഞു. പാലക്കാട് നഗരസഭാംഗം വി,നടേശന്‍ പിതിമൂന്ന് വര്‍ഷം തുടര്‍ച്ചയായി നടത്തിവരുന്ന പഠനോപകരണ  വിതരണം  ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍.വടക്കന്തറ കൃഷ്ണ കൃപ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ കൗണ്‍സിലര്‍ വി,നടേശന്‍ അധ്യക്ഷത വഹിച്ചു. 3000 വിദ്യാര്‍ഥികള്‍ക്കാണ് പഠനോപകരണങ്ങള്‍ വിതരണം ചെയ്തത്. എസ്എസ്എല്‍സി, പ്ലസ്ടു ഉന്നത വിജയം നേടിയവര്‍ക്കും,കലാമത്സരത്തില്‍ പങ്കെടുത്ത് വിജയിച്ചവര്‍ക്കും ഉപഹാരം നല്‍കി.ഡോ.നന്ദകുമാര്‍, ടോപ്ഇന്‍ടൗണ്‍ രാജു, സക്ഷമ കണ്ണപ്പന്‍, കൗണ്‍സിലര്‍മാരായ കെ.സുമതി,വി.എ,ശാന്തി, മഹിളാ മോര്‍ച്ചാ സംസ്ഥാന സെക്രട്ടറി സിന്ദുരാജന്‍, പ്രശസ്ത സംഗീത സംവിധായകന്‍ പ്രകാശ് ഉള്ള്യേരി,വികസന സമിതി നേതാക്കളായ എം.സുകുമാരന്‍, കെ.ജനാര്‍ദനന്‍, കെ.നാരായണന്‍കുട്ടി, രാജന്‍ പണിക്കര്‍, ചക്രപാണി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബാബു ലൂയിസ് ,കുടുംബശ്രീ ഭാരവാഹികളായ സി.മൂകാംബിക, വി.സിന്ധു എന്നിവര്‍ സംസാരിച്ചു.18ന്  ജയിനിമേട് എന്‍എന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന സൗഹൃദ വിരുന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ ജോര്‍ജ് കുര്യന്‍ ഉദ്ഘാടനം ചെയ്യുമെന്നും പരിപാടി വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു.
Next Story

RELATED STORIES

Share it