ജനങ്ങളുടെ സംശയങ്ങള്‍ ദൂരീകരിക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

തൃശൂര്‍: കേരളത്തിലെ ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് ഒട്ടേറെ സംശയങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുകയാണെന്നും അവ ദൂരീകരിക്കണമെന്നും കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന കമ്മിറ്റി. കേന്ദ്രസര്‍ക്കാരിന്റെ തീരുമാനങ്ങള്‍ മാറ്റാന്‍ അവര്‍ തയ്യാറാവാത്ത സാഹചര്യത്തിലാണ് 30 മീറ്റര്‍ പാത 45 മീറ്റര്‍ ആക്കാന്‍ നിര്‍ബന്ധിതമായതെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ വാദം.
എന്നാല്‍, ഇത് അംഗീകരിച്ചാല്‍ തന്നെയും ഭൂമിയും കിടപ്പാടവും നഷ്ടപ്പെടുന്നവരുടെ പ്രശ്‌നത്തെ എങ്ങനെയാണ് സര്‍ക്കാര്‍ പരിഹരിക്കാന്‍ പോവുന്നതെന്ന കാര്യം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. റോഡിന്റെ രൂപരേഖ ഇടയ്ക്കിടയ്ക്ക് മാറുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്.
പ്രത്യേകിച്ച്, ബൈപാസിന്റെ കാര്യത്തില്‍. ഏതാണ് രൂപരേഖ എന്ന് കൃത്യമാക്കാത്തിടത്തോളം കാലം ജനങ്ങളുടെ പരിഭ്രാന്തി വര്‍ധിച്ചുകൊണ്ടിരിക്കും. നിലവിലുള്ള പാത വികസിപ്പിച്ചാണ് പുതിയ വീതിയുള്ള റോഡ് നിര്‍മിക്കുന്നത്. ഇതൊരു ടോള്‍ റോഡ് അല്ലെന്നു സര്‍ക്കാര്‍ ഉറപ്പ് വരുത്തണമെന്നും സംസ്ഥാന പ്രസിഡന്റ് ടി ഗംഗാധരന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി ടി കെ മീരാഭായ് ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it