Flash News

ജനങ്ങളുടെ രോഷം മോദി വര്‍ഗീയ വിദ്വേഷമാക്കി മാറ്റി : രാഹുല്‍



ന്യൂഡല്‍ഹി: നോട്ടു നിരോധനത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ മോദിക്കെതിരേ ആഞ്ഞടിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജ്യത്തെ കൊള്ളയടിച്ച പ്രധാനമന്ത്രി ഇതിനെതിരായ ജനവികാരത്തെ വര്‍ഗീയ വിദ്വേഷം വളര്‍ത്താന്‍ ഉപയോഗിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. ഫിനാന്‍ഷ്യല്‍ ടൈംസില്‍ എഴുതിയ ലേഖനത്തിലാണ് രാഹുല്‍ മോദിക്കെതിരേ കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ചത്. നോട്ട് നിരോധനത്തിലൂടെ മോദി ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ പാടെ തകിടം മറിച്ചു. രാജ്യത്തെ മുച്ചൂടും കൊള്ളയടിച്ചു. ഇതിനെ തുടര്‍ന്ന് ജോലി നഷ്ടപ്പെടുകയും മറ്റു നഷ്ടങ്ങള്‍ സഹിക്കുകയും ചെയ്ത ജനങ്ങളുടെ പ്രതിഷേധം മോദി വര്‍ഗീയ വിദ്വേഷം വളര്‍ത്താനാണ് ഉപയോഗിപ്പെടുത്തിയത്. നോട്ട് നിരോധനമെന്ന യുക്തിയില്ലാത്ത നടപടിയിലൂടെ ഇന്ത്യന്‍ ജനതയുടെ ജീവിതം മോദി പരിതാപകരമാക്കി. ഈ നടപടി രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉല്‍പാദന നിരക്കില്‍ രണ്ടുശതമാനം കുറവു വരുത്തി. ദശലക്ഷക്കണക്കിന് ജനങ്ങളുടെ ജോലി നഷ്ടപ്പെടുത്തി. അഴിമതി തടയാനായെന്നാണ് മോദിയുടെ അവകാശ വാദം. എന്നാല്‍, ഈ ഒരു വര്‍ഷത്തിനിടക്ക് രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച തകര്‍ത്തുവെന്നല്ലാതെ ഒന്നും നടന്നില്ല. ചെറുകിട വ്യവസായങ്ങള്‍ പാടെ തകര്‍ന്നു. ഇതിനെ തുടര്‍ന്നാണ് ജനങ്ങളില്‍ ശക്തമായ പ്രതിഷേധം രൂപപ്പെട്ടത്. എന്നാല്‍, ഈ വികാരം വര്‍ഗീയ വിദ്വേഷം വളര്‍ത്താനാണ് മോദി ഉപയോഗിച്ചത്. ഇങ്ങനെ വര്‍ഗീയത പടര്‍ത്തുന്ന നിലപാടുകള്‍ മോദിക്ക് അധികാരം നിലനിര്‍ത്താന്‍ ഉപകരിച്ചേക്കും. എന്നാല്‍, രാജ്യത്തിന് ഇതൊട്ടും ഭൂഷണമല്ല. ഒരു തുള്ളി കണ്ണീരു പോലും സര്‍ക്കാരിന് ദോഷമാണെന്നിരിക്കേ കണ്ണീര്‍ ചേര്‍ന്ന് കടലാവുന്നത് മോദി കാണുന്നില്ലെന്നും രാഹുല്‍ പറഞ്ഞു.
Next Story

RELATED STORIES

Share it