kannur local

ജനങ്ങളുടെ കുടിവെള്ളം മുട്ടിച്ച് വാട്ടര്‍ അതോറിറ്റി കരാറുകാരുടെ സമരം

കണ്ണൂര്‍: കടുത്ത വേനലില്‍ നാടും നഗരവും വരള്‍ച്ചയുടെ പിടിയിലമരവെഅറ്റകുറ്റപ്പണികള്‍ നിര്‍ത്തിവച്ച് വാട്ടര്‍ അതോററ്റി കരാറുകാര്‍ നടത്തുന്ന സമരം ജനങ്ങളുടെ കുടിവെള്ളം മുട്ടിക്കുന്നു.
അറ്റകുറ്റ പ്രവൃത്തികള്‍ നടത്തിയ വകയില്‍ ലഭിക്കേണ്ട കുടിശ്ശിക നല്‍കാത്തതില്‍ പ്രതിഷേധിച്ച് കേരള വാട്ടര്‍ അതോറിറ്റി കോണ്‍ട്രാക്‌റ്റേഴ്‌സ് സംസ്ഥാന സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ 16നാണ് അനിശ്ചിതകാല സമരം തുടങ്ങിയത്. അറ്റകുറ്റപ്പണി നടത്തിയതിലും മറ്റു പ്രവൃത്തികള്‍ക്കുമായി കരാറുകാര്‍ക്ക് 14 മാസത്തെ കുടിശ്ശിക നല്‍കണം. കുടിശ്ശിക ചോദിക്കുമ്പോള്‍ വാട്ടര്‍ അതോറിറ്റി നഷ്ടത്തിലാണെന്നു പറഞ്ഞ് അധികൃതര്‍ കൈമലര്‍ത്തുകയാണത്രെ. നിവേദനങ്ങള്‍ നല്‍കി പ്രതിഷേധ സമരങ്ങള്‍ നടത്തിയെങ്കിലും നടപടിയുണ്ടായില്ല. തുടര്‍ന്നാണ് സമരത്തിലേക്കു നീങ്ങിയത്. സമരം കണ്ണൂര്‍, തലശ്ശേരി മട്ടന്നൂര്‍, കുത്തുപറമ്പ് മേഖലകളിലേക്ക് വ്യാപിച്ചിട്ടുണ്ട്. മിക്കയിടത്തും പൈപ്പ് പൊട്ടി വെള്ളം പാഴാവുകയാണ്. അറ്റകുറ്റപ്പണിക്ക് ആളെ കിട്ടാത്തതിനാല്‍ വാട്ടര്‍ അതോററ്റി പല ഭാഗത്തും വെള്ളം വിതരണം നിര്‍ത്തി.
പൈപ്പ് വെള്ളം മാത്രം ആശ്രയിച്ചുകഴിയുന്ന നിരവധി കുടുംബങ്ങളാണ് ഇതുമൂലം പ്രതിസസിലായത്. അതേസമയം, കുടിശ്ശിക തീര്‍ക്കാനായി 22.24 കോടി രൂപ സംസ്ഥാനത്തുടനീളം അനുവദിച്ചതായാണ് സര്‍ക്കാരിന്റെ വിശദീകരണം. ജില്ലയിലേക്ക് മാത്രം 72 ലക്ഷത്തോളം രൂപ അനുവദിച്ചു. എന്നാലിത്് കരാറുകാര്‍ക്ക് ലഭിക്കാനുള്ള കുടിശ്ശിക മുഴുവന്‍ കൊടുത്തു തീര്‍ക്കാന്‍ പര്യാപ്തമല്ല. വേനല്‍ കനത്തതോടെ ജില്ലയെ വരള്‍ച്ചബാധിത പ്രദേശമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.
Next Story

RELATED STORIES

Share it