ജനകീയ ഹര്‍ത്താല്‍: പ്രധാന പ്രതികള്‍ക്ക് ഒരു കേസില്‍ ജാമ്യം

മഞ്ചേരി: സോഷ്യല്‍ മീഡിയ വഴി ഹര്‍ത്താലിനാഹ്വാനം ചെയ്ത കേസില്‍ പ്രധാന ആസൂത്രകര്‍ക്ക് ഒരു കേസില്‍ ജാമ്യം. കുന്നപ്പുഴ നിറക്കകം സിറില്‍ നിവാസില്‍ മോഹന്‍ദാസിന്റെ മകന്‍ സിറില്‍(20), തിരുവനന്തപുരം സ്വദേശികളായ നെല്ലിവിള വെണ്ണിയൂര്‍ കുന്നുവിള അശോകന്റെ മകന്‍ അഖില്‍ (23), വിഴിഞ്ഞം വെണ്ണിയൂര്‍ നെല്ലിവിള മാമ്പ്രത്തല മേലേപുരക്കല്‍ സഹദേവന്റെ മകന്‍ സുധീഷ്(22) എന്നിവര്‍ക്കാണു ജാമ്യം ലഭിച്ചത്. മഞ്ചേരി പോലിസ് രജിസ്റ്റര്‍ ചെയ്ത ഒരു കേസിലാണ് മഞ്ചേരി പോക്‌സോ സ്‌പെഷ്യല്‍ കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. സംസ്ഥാനത്തു വിവിധ കേസുകളില്‍ ഇവര്‍ പ്രതികളാണെന്നിരിക്കെ ജയില്‍ മോചനം സാധ്യമല്ല.
Next Story

RELATED STORIES

Share it