ജനകീയ ഹര്‍ത്താല്‍: ജാമ്യാപേക്ഷ 28ലേക്ക് മാറ്റി

തിരുവനന്തപുരം: കശ്മീരില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തി ല്‍ പ്രതിഷേധിച്ച് നടന്ന ജനകീയ ഹര്‍ത്താലിനു പിന്നില്‍ പ്രവര്‍ത്തിച്ച സംഘപരിവാര പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി 28ലേക്ക് മാറ്റി.
തിരുവനന്തപുരം തെന്മല സ്വദേശി അമര്‍നാഥ് (20), വിഴിഞ്ഞം സ്വദേശികളായ സുധീഷ് (20), അഖില്‍ (20), നെയ്യാറ്റിന്‍കര സ്വദേശി ഗോകുല്‍ ശേഖര്‍ (21), പൂജപ്പുര സ്വദേശി സിറില്‍ (20) എന്നിവരുടെ ജാമ്യാപേക്ഷയാണ് മാറ്റിയത്.
പ്രതികളെ ജാമ്യത്തില്‍ വിട്ടയച്ചാല്‍ ദേശവിരുദ്ധ ശക്തികളുടെ സ്വാധീനത്തില്‍ അകപ്പെടാന്‍ ഇടയുള്ളതിനാലും കൃത്യത്തില്‍ ഉള്‍പ്പെട്ട കൂടുതല്‍ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ തടസ്സം നേരിടുമെന്നതിനാലും ജാമ്യാപേക്ഷ നിരസിക്കണമെന്ന് ക്രൈംബ്രാഞ്ച് കോടതിയില്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it