ജനകീയ ഹര്‍ത്താല്‍പോലിസ് വേട്ടയ്‌ക്കെതിരേ ഇന്നു സംസ്ഥാന വ്യാപക പ്രതിഷേധം: എസ്ഡിപിഐ

കോഴിക്കോട്: ആര്‍എസ്എസ് പൈശാചികതയ്‌ക്കെതിരേ തെരുവിലിറങ്ങാന്‍ ആഹ്വാനം ചെയ്തും ഏപ്രില്‍ 16നു നടന്ന ജനകീയ ഹര്‍ത്താലിന്റെ മറവില്‍ നിരപരാധികള്‍ക്കു നേരെയുള്ള പോലിസ് വേട്ടക്കെതിരേയും എസ്ഡിപിഐ ഇന്നു സംസ്ഥാന വ്യാപക പ്രതിഷേധദിനം ആചരിക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മായില്‍ അറിയിച്ചു.
രാവിലെ മുഴുവന്‍ എസ്പി ഓഫിസുകളിലേക്കും ബഹുജന മാര്‍ച്ചും വൈകീട്ട് നാലുമണിക്ക് കോഴിക്കോട്ട് പ്രതിഷേധ റാലിയും സംഘടിപ്പിക്കും. കോഴിക്കോട് സ്‌റ്റേഡിയം പരിസരത്തുനിന്ന് ആരംഭിക്കുന്ന റാലി മുതലക്കുളത്ത് സമാപിക്കും. കഠ്‌വ സംഭവത്തിലെ ജനകീയ പ്രതിഷേധങ്ങളെ ഇല്ലാതാക്കുന്നതിന് പോലിസിലെ സംഘപരിവാര ലോബി നടത്തിയ ഗൂഢാലോചനയില്‍ സിപിഎം സര്‍ക്കാര്‍ വീണുപോയിരിക്കുന്നു. ആര്‍എസ്എസിനെ മാത്രം വിമര്‍ശിച്ചു നടത്തിയ പ്രകടനങ്ങളുടെ പേരില്‍ പലയിടത്തും 153 എ ചുമത്തിയിരിക്കുന്നു. ആര്‍എസ്എസിനെയും കേന്ദ്രസര്‍ക്കാരിനെയും വിമര്‍ശിക്കുന്നത് എങ്ങനെയാണ് മതസൗഹാര്‍ദം തകര്‍ക്കുന്ന പ്രവര്‍ത്തനമായി മാറുന്നതെന്ന് സിപിഎം വിശദീകരിക്കേണ്ടതുണ്ട്.
നിരവധി സിപിഎം പ്രവര്‍ത്തകരും അനുഭാവികളും പാര്‍ട്ടി വേലിക്കെട്ടുകള്‍ പൊട്ടിച്ച് ആര്‍എസ്എസിനെതിരേ തെരുവിലിറങ്ങിയതിന്റെ സാഹചര്യം തിരിച്ചറിയാതെ കള്ളപ്രചാരണവും കള്ളക്കേസുമായി മുന്നോട്ടുപോവുന്നത് സിപിഎമ്മിന്റെ വര്‍ഗീയ മുഖമാണു വ്യക്തമാക്കുന്നത്. ഹിന്ദു സ്ഥാപനങ്ങള്‍ മാത്രം തിരഞ്ഞുപിടിച്ച് ആക്രമിച്ചെന്ന കള്ളപ്രചാരണത്തിനും നേതൃത്വം തല്‍കിയത് സിപിഎമ്മാണ്. പോലിസിന്റെ അടിച്ചമര്‍ത്തല്‍ നയത്തിനെതിരേയും യുവാക്കളെ ജാമ്യമില്ലാതെ തുറുങ്കിലടച്ചതിനെതിരേയും തെരുവുകളില്‍ ശക്തമായ പ്രതിഷേധം അലയടിക്കുമെന്ന്  അജ്മല്‍ ഇസ്മാഈല്‍ പറഞ്ഞു.സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി മലപ്പുറത്തും വൈസ് പ്രസിഡന്റുമാരായ അഷ്‌റഫ് മൗലവി മൂവാറ്റുപുഴ കോട്ടയത്തും തുളസീധരന്‍ പള്ളിക്കല്‍ കൊല്ലത്തും ജനറല്‍ സെക്രട്ടറിമാരായ എം കെ മനോജ്കുമാര്‍ എറണാകുളത്തും അജ്മല്‍ ഇസ്മായില്‍ കണ്ണൂരിലും സെക്രട്ടറിമാരായ റോയ് അറക്കല്‍ ഇടുക്കിയിലും പി കെ ഉസ്മാന്‍ തിരുവനന്തപുരത്തും കെ കെ റൈഹാനത്ത് പാലക്കാട്ടും സെക്രട്ടേറിയറ്റംഗം യഹ്‌യ തങ്ങള്‍ തൃശൂരിലും സംസ്ഥാനസമിതി അംഗങ്ങളായ ഇ എസ് കാജാ ഹുസയ്ന്‍ വയനാട്ടിലും ജ്യോതിഷ് പെരുമ്പുളിക്കല്‍ പത്തനംതിട്ടയിലും വി എം ഫഹദ് ആലപ്പുഴയിലും എസ്പി ഓഫിസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യും.
Next Story

RELATED STORIES

Share it