kozhikode local

ജനകീയ സമരസമിതി ഏകദിന ഉപവാസം നടത്തി

വടകര: സീറോ വേസ്റ്റ് പദ്ധതിയുടെ ഭാഗമായി ജെടി റോഡിലെ പഴയ കെഎസ്ആര്‍ടിസി ഡിപോയില്‍ നഗരസഭ സ്ഥാപിക്കാനുദ്ദേശിക്കുന്ന മാലിന്യ സംഭരണ കേന്ദ്രത്തിനെതിരെ ജനകീയ സമരസമിതി നടത്തിവരുന്ന അനിശ്ചിതകാല റിലേ സത്യഗ്രഹത്തിന്റെ ഭാഗമായി ഏകദിന ഉപവാസ സമരം സംഘടിപ്പിച്ചു.
റസ്റ്റ് ഹൗസിന് മുന്നില്‍ നടന്ന ഉപവാസ സമരം പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ സിആര്‍ നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ സമരസമിതി കണ്‍വീനര്‍ യൂനുസ് വടകര അധ്യക്ഷത വഹിച്ചു. മുജീബ് പാലക്കല്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ ടികെ മാധവന്‍, പുറന്തേടത്ത് സുകുമാരന്‍, സിദ്ധീഖ് പുത്തൂര്‍, കെകെ മഹമൂദ്, ഷമീര്‍ പയ്യോളി, മിഖ്ദാദ് തയ്യില്‍, ടി കേള സംസാരിച്ചു.
മാലിന്യ സംഭരണ കേന്ദ്രത്തിനെതിരെ സമരസമിതി നടത്തുന്ന അനിശ്ചിത കാല റിലേ സത്യാഗ്രഹം ഇന്നേക്ക് 41 ദിവസമായിരിക്കുകയാണ്. സമരം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഏകദിന ഉപവാസ സമരം സംഘടിപ്പിച്ചതെന്ന് ഭാരവാഹികള്‍ പറഞ്ഞു.
രാവിലെ 6.30 ആരംഭിച്ച സമരം വൈകീട്ട് 6.30ന് സമാപിച്ചു. സമരത്തിന് ഐക്യദാര്‍ഢ്യം അര്‍പ്പിച്ച് കൊണ്ട് എസ്ഡിപിഐ വടകര മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരത്തില്‍ പ്രകടനം നടത്തി.
Next Story

RELATED STORIES

Share it