ജനകീയ നീതിവേദി സ്ഥാനാര്‍ഥികള്‍ 140 മണ്ഡലങ്ങളിലും മല്‍സരിക്കും

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ 140 മണ്ഡലങ്ങളില്‍ ജനകീയ നീതിവേദി സ്ഥാനാര്‍ഥികള്‍ മല്‍സരിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ആലുവ, തൃപ്പൂണിത്തുറ, നാട്ടിക, എറണാകുളം, മണ്ണാര്‍ക്കാട്, തൃക്കാക്കര മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ ആദ്യഘട്ടത്തില്‍ പ്രഖ്യാപിച്ചു. ബാക്കിയുള്ള സ്ഥാനാര്‍ഥികളെ 22ന് ശേഷം തീരുമാനിക്കുമെന്നും ഇവര്‍ പറഞ്ഞു.
ജോളി പീറ്റര്‍ (ആലുവ), പത്മിനി (തൃപ്പൂണിത്തുറ) അഡ്വ. കെ എ ചന്ദ്രന്‍ (നാട്ടിക), അഡ്വ. സുനില്‍ മത്തായി കാരാണി(എറണാകുളം), രതീഷ് പട്ടണക്കാട് (മണ്ണാര്‍ക്കാട്), ലാല്‍ വിശ്വനാഥ്(തൃക്കാക്കര) എന്നിവരെയാണ് ആദ്യഘട്ടത്തില്‍ പ്രഖ്യാപിച്ചത്. മുന്നണി രാഷ്ട്രീയം വികസനത്തെ തകര്‍ക്കുകയും സ്വജനപക്ഷപാതവും അഴിമതിയും കൊടികുത്തി വാഴുകയും ചെയ്യുന്ന സാഹചര്യത്തിലാണ് മല്‍സരരംഗത്തിറങ്ങുന്നതെന്ന് അവര്‍ വ്യക്തമാക്കി. ജനകീയ നീതിവേദി ഓര്‍ഗനൈസിങ് സെക്രട്ടറി രവീന്ദ്രന്‍ കുന്നത്തേരി, സ്ഥാനാര്‍ഥികളായ പത്മിനി മരട്, ജോളി പീറ്റര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it