wayanad local

ജനകീയ കൂട്ടായ്മയില്‍ യുവാവിനും കുടുംബത്തിനും സ്‌നേഹവീടൊരുങ്ങുന്നു

സുല്‍ത്താന്‍ ബത്തേരി: കരള്‍ രോഗം ബാധിച്ച യുവാവിനും കുടുംബത്തിനും ജനകീയ കൂട്ടായ്മ സ്‌നേഹവീടൊരുക്കുന്നു. കൊളഗപ്പാറ കുയിലംപള്ളിയില്‍ സുരേഷിനും കുടുംബത്തിനുമാണ് പ്രദേശവാസികള്‍ ചേര്‍ന്ന് വീട് നിര്‍മിക്കുന്നത്. മേല്‍ക്കൂരയുടെ വാര്‍പ്പ് കഴിഞ്ഞെങ്കിലും തുടര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും സുരേഷിന്റെ ചികില്‍സയ്ക്കും പണം കണ്ടെത്താനാവാതെ ഉദാരമതികളുടെ സഹായം തേടുകയാണ് ഈ കൂട്ടായ്മ.
പ്രായമായ അമ്മയും ഭാര്യയും രണ്ടു മക്കളും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു സുരേഷ്. മൂന്നു വര്‍ഷം മുമ്പാണ് കരള്‍ രോഗം ബാധിച്ചത്. തുടര്‍ന്ന് ഭൂമിയും മറ്റും വിറ്റ് ചികില്‍സ നടത്തിയെങ്കിലും കാര്യമായ ശമനം ഉണ്ടായില്ല. ആറു സെന്റിലെ കൂരയ്ക്കുള്ളില്‍ മരണത്തെ മുഖാമുഖം കണ്ട ഈ യുവാവിന്റെ ദയനീയാവസ്ഥ അറിഞ്ഞ് പ്രദേശവാസികള്‍ ചേര്‍ന്നു രൂപീകരിച്ച കമ്മിറ്റി സുരേഷിന്റെ ചികില്‍സയും വീട് നിര്‍മാണവും ഏറ്റെടുക്കുകയായിരുന്നു. വീടിന്റെ തുടര്‍ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിടുന്നുണ്ടെങ്കിലും ആവശ്യമായ തുക കണ്ടെത്താന്‍ കഴിയാത്ത അവസ്ഥയിലാണ് കമ്മിറ്റി. ഈ സാഹചര്യത്തില്‍ ഈ കുടംബത്തെ സഹായിക്കാന്‍ ഉദാരമതികള്‍ തയ്യാറാവണമെന്നാണ് കമ്മിറ്റി ഭാരവാഹികളുടെ അഭ്യര്‍ഥന.
Next Story

RELATED STORIES

Share it