malappuram local

ജനകീയ കൂട്ടായ്മയില്‍ ബിഗ്ബാങ് തിയറി പ്രദര്‍ശനത്തിനൊരുങ്ങുന്നു

പൊന്നാനി: ഒരു കൂട്ടം യുവാക്കളുടെ ആഭിമുഖ്യത്തില്‍ ഒരുക്കിയ ആദ്യ ജനകീയ ഹ്രസ്വചിത്രമായ ബിഗ്ബാങ് തിയറി റിലീസിനൊരുങ്ങുന്നു. വളാഞ്ചേരിയിലെ ഒരു കൂട്ടം യുവാക്കളാണ് ഈ സിനിമക്ക് പിന്നില്‍. കോടമ്പക്കം സിനിമ കമ്പനി എന്നു പേരിട്ടിരിക്കുന്ന സിനിമ കൂടായ്മയുടെ ബാനറില്‍ മാധ്യമ വിദ്യാര്‍ഥിയായ അജിത് ജനാര്‍ദ്ധന്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
വളാഞ്ചേരി സ്വദേശിയായ ഷിജിത് പങ്കജം ബിഗ്ബാങ് തിയറിയുടെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. കേരളത്തിലെ സമകാലിക രാഷ്ട്രീയ വ്യവസ്ഥിതിയെ ഹാസ്യാത്മകമായി അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ.
ഫഹദ് ഫത്‌ലി ഛായാഗ്രഹണവും വിപിന്‍ കെ ചിത്രസന്നിവേശവും അനൂപ് മാവണ്ടിയുര്‍ കലാസംവിധാനവും അഖില്‍ എസ് കിരണ്‍ പശ്ചാത്തലസംഗീതവും ഒരുക്കിയിരിക്കുന്നു. സുഹൈല്‍ സായ് മുഹമ്മദാണ് സഹ സംവിധാനം. അരുണ്‍ സോള്‍, റംഷാദ്, മുന്ന, സര്‍വധമനന്‍,സുരേഷ് വലിയകുന്ന്, മനു ചന്ദ്രന്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ വളാഞ്ചേരിയിലെയും പരിസര പ്രദേശങ്ങളിലെയും ഒട്ടേറെ കലാകാരന്മാരും അണിനിരക്കുന്നുണ്ട് .
ഡിസംബര്‍ 30ന് വൈകുന്നേരം 7 മണിക്ക് വളാഞ്ചേരി എംഈഎസ് കോളേജില്‍ വെച്ചാണ് ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം. ഇപ്റ്റ വളാഞ്ചേരി മേഖല കമ്മിറ്റിയാണ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നത്. ചിത്രത്തിന്റെ പ്രദര്‍ശനത്തിലും തുടര്‍ന്ന് നടക്കുന്ന ചര്‍ച്ചയിലും രാഷ്ട്രീയ സാംസ്‌കാരിക മേഖലയിലെ പ്രമുഖര്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. പ്രവേശനം സൗജന്യമായിരിക്കും.
Next Story

RELATED STORIES

Share it