ജനകീയാസൂത്രണം രണ്ടാം ഘട്ടത്തിന് സമയമായി: മന്ത്രി കെ ടി ജലീല്‍

തൃശൂര്‍: രണ്ടാം ജനകീയാസൂത്രണത്തിനു സമയമായെന്ന് തദ്ദേശസ്വയംഭരണവകുപ്പു മന്ത്രി ഡോ. കെ ടി ജലീല്‍. ജനകീയാസൂത്രണത്തിന്റെ വഴിത്താരയിലൂടെയാണ് കേരളത്തില്‍ അധികാരവികേന്ദ്രീകരണം നടപ്പാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

ആധുനിക സൗകര്യങ്ങളോടെ മുളംകുന്നത്തുകാവ് കിലയില്‍ സജ്ജീകരിച്ച പരിശീലന ബ്ലോക്കിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. തദ്ദേശഭരണസ്ഥാപനങ്ങളിലെ ജീവനക്കാരെ കോമണ്‍ സര്‍വീസിന്റെ കീഴില്‍ കൊണ്ടുവരികയാണ് ലക്ഷ്യം. ഗ്രാമവികസവും നഗരസഭയും പഞ്ചായത്തും ഒരേ കുടക്കീഴില്‍ കൊണ്ടുവന്നില്ലെങ്കില്‍ അധികാര വികേന്ദ്രീകരണത്തിനു ദോഷം ചെയ്യും. ഇന്നത്തെ ഗ്രാമങ്ങളാണ് നാളെ നഗരമായി മാറുന്നത്. ഇവയെ ഏകോപിപ്പിച്ചുകൊണ്ടുള്ള പ്രവര്‍ത്തനനം വേണം. തദ്ദേശഭരണവകുപ്പിലെ ജീവനക്കാര്‍ക്ക് വര്‍ഷത്തിലൊരിക്കല്‍ ജില്ലാതലത്തില്‍ ഓറിയന്റേഷന്‍ ക്ലാസ് സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
Next Story

RELATED STORIES

Share it