kannur local

ജനം ഒഴുകിയെത്തി; ചടങ്ങ് തീര്‍ന്നപ്പോള്‍ മൂന്നു മണിക്കൂര്‍ ഗതാഗതക്കുരുക്ക്

മട്ടന്നൂര്‍: വിമാനത്താവളത്തി ല്‍ ആദ്യവിമാനം പറന്നിറങ്ങുന്നത് നേരില്‍ക്കാണാന്‍ മട്ടന്നൂര്‍ മൂര്‍ഖന്‍പറമ്പിലെത്തിയത് പതിനായിരങ്ങള്‍. ചെറുതും വലുതുമായ വാഹനത്തില്‍ സകുടുംബെത്തിയവ ര്‍ അക്ഷാര്‍ഥത്തില്‍ സംഘാടകരെയും ഞെട്ടിച്ചു.
എന്നാല്‍, വിമാനവും വിമാനത്താവളവും കാണാമെന്ന ആശയോടെ എത്തിയ പലര്‍ക്കും പത്തുപേര്‍ക്ക് മാത്രം സഞ്ചരിക്കാന്‍ കഴിയുന്ന ചെറുവിമാനമായ ഡോണിയര്‍ ഇറങ്ങിയത് അത്ര രസിച്ചില്ല. മാത്രവുമല്ല, നിര്‍മാണ പ്രവൃത്തി പാതിപൂര്‍ത്തിയായതാണ് പലര്‍ക്കും നേരിട്ട് കാണാനായതും. ഇതോടെ വന്ന ആവേശം തിരിച്ചിറങ്ങുമ്പോഴുണ്ടായില്ല. എങ്കിലും പരീക്ഷണപ്പറക്കലിന്റെ ചരിത്രമൂഹൂ ര്‍ത്തത്തില്‍ സാക്ഷിയായതിന്റെ സന്തോഷം മറച്ചുവയ്ക്കാനുമായില്ല ആര്‍ക്കും.
രാവിലെ മുതല്‍ പദ്ധതിപ്രദേശത്തേക്ക് ജനം ഒഴുകിയെത്തുകയായിരുന്നു. വിവിധ സ്ഥലങ്ങളില്‍ നിന്ന് സൗജന്യ ബസ് സര്‍വീസ് ഏര്‍പ്പെടുത്തിയതും ജനം കൂടാന്‍ സഹായകമാക്കി. കണ്ണൂര്‍, തലശ്ശേരി, ഇരിട്ടി ടൗണുകളില്‍ നിന്ന് വിമാനത്താവളത്തിലേക്ക് കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസ് ഏര്‍പ്പെടുത്തിയിരുന്നു. ബംഗളൂരുവില്‍ നിന്ന് മലയാളിയായ എയര്‍ മാര്‍ഷല്‍ ആര്‍ നമ്പ്യാര്‍ പറത്തിയ വ്യോമസേനയുടെ ഡോണിയര്‍ 228 ചെറുവിമാനമാണ് വിമാനത്താവളത്തില്‍ ആദ്യമായി പന്നിറങ്ങിയത്.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മന്ത്രിമാരുമുള്‍പ്പെടെയുള്ളവര്‍ ആദ്യവിമാനത്തെ വരവേറ്റു. ചടങ്ങ് കഴിഞ്ഞ് വാഹനം കുന്നിറങ്ങിയതോടെ മൂര്‍ഖന്‍ പറമ്പ് ഗതാഗതകുരുക്കില്‍ വീര്‍പ്പ്മുട്ടി. മൂന്നുമണിക്കൂര്‍ ഒച്ചിഴയും വേഗത്തിലാണ് വാഹനത്തിന് കടന്നുപോവാനായത്.
Next Story

RELATED STORIES

Share it