ജഡ്ജി നിയമനം: രാഷ്ട്രപതി ഇടപെടണമെന്ന് സിപിഎം

ന്യൂഡല്‍ഹി: ജസ്റ്റിസ് കെ എം ജോസഫിനെ സുപ്രിംകോടതി ജഡ്ജിയായി ഉയര്‍ത്താനുള്ള കൊളീജിയത്തിന്റെ തീരുമാനത്തിന് അംഗീകാരം നല്‍കാത്ത കേന്ദ്രസര്‍ക്കാര്‍ നടപടി ജഡ്ജിമാരുടെ നിയമന പ്രക്രിയയിലുള്ള അനാവശ്യമായ കടന്നുകയറ്റമാണെന്നു സിപിഎം.
ഇത് ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെ ബാധിക്കുമെന്ന് പാര്‍ട്ടി പൊളിറ്റ് ബ്യൂറോ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പി ല്‍ വ്യക്തമാക്കി. ജഡ്ജിമാരുടെ നിയമനം നിര്‍ദിഷ്ട നടപടിക്രമങ്ങള്‍ പാലിച്ചാണ് നടക്കുന്നതെന്ന് ഉറപ്പുവരുത്താന്‍ രാഷ്ട്രപതി ഇടപെടണം. ജസ്റ്റിസ് കെ എം ജോസഫിന്റെ നിയമനത്തിനു രാഷ്ട്രപതി അനുമതി നല്‍കണമെന്നും പിബി ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it