ജഗദീഷിനെതിരേ പത്തനാപുരത്ത് യൂത്ത് കോണ്‍ഗ്രസ് പോസ്റ്റര്‍
BY swapna en3 March 2016 9:52 AM GMT
X
swapna en3 March 2016 9:52 AM GMT
കൊല്ലം: കോണ്‍ഗ്രസ്സിന്റെ നിയമസഭാ സ്ഥാനാര്‍ത്ഥി പട്ടികയിലുള്ള നടന് ജഗദീഷിനെതിരേ പത്തനാപുരത്ത് പോസ്റ്റര്‍. പത്തനാപുരത്ത് ജഗദീഷ് സ്ഥാനാര്‍ത്ഥിയാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് പോസ്റ്റര്‍. യൂത്ത് കോണ്‍ഗ്രസ്സിന്റെ പേരിലാണ് പോസ്റ്റര്‍ പ്രതൃക്ഷപ്പെട്ടിട്ടുള്ളത്. കെട്ടിയിറക്കിയ സ്ഥാനാര്‍ത്ഥികളെ മണ്ഡലത്തിന് വേണ്ടെന്നും കൊല്ലത്തെ കോണ്‍ഗ്രസ് നേതാക്കള്‍ എങ്ങോട്ട് പോവണമെന്നും പോസ്റ്ററില്‍ പറയുന്നു. ഏസി റൂമില്‍ ഇരിക്കുന്ന സംസ്ഥാന നേതാക്കള്‍ ഇതിന് ഉത്തരം പറയണമെന്നും പോസ്റ്ററില്‍ പറയുന്നു.
പത്തനാപുരത്തെ സ്ഥാനാര്‍ത്ഥിത്വത്തെ സംബന്ധിച്ച്് ജഗദീഷ് ഇതുവരെ പ്രതികരിച്ചിട്ടില്ല. പത്തനാപുരത്ത് ജഗദീഷിന് എതിര് സ്ഥാനാര്‍ത്ഥിയായി നില്‍ക്കുന്നത് കെ ബി ഗണേശ് കുമാറാണ്.
കൊല്ലം ഡിസിസി ജഗദീഷിന്റെ കാര്യത്തില്‍ അനുകൂല തീരുമാനമെടുത്തതോടെ താര പോരാട്ടത്തിന് പത്തനാപുരം വേദിയാവും. ഗണേഷ് കുമാറിന്റെ വ്യക്തിപ്രഭാവം മറികടക്കാന്‍ സിനിമാരംഗത്തുള്ള ഒരാളെ മല്‍സരിപ്പിക്കണമെന്നാണ് കോണ്‍ഗ്രസ് നിലപാട്. കോണ്‍ഗ്രസ് നേതാക്കളുമായി ആശയവിനിമയം നടത്തിയകാര്യം ജഗദീഷും സ്ഥിരീകരിക്കുന്നു. പത്തനാപുരത്ത് ചില പൊതുപരിപാടികളില്‍ ജഗദീഷ് പങ്കെടുക്കുകയും ചെയ്തു. കാലങ്ങളായി കോണ്‍ഗ്രസ് വേദികളിലെ സജീവ സാന്നിധ്യമാണ് ജഗദീഷ്. ജഗദീഷിന് പുറമേ രാജ്മോഹന്‍ ഉണ്ണിത്താനാണു മണ്ഡലത്തില്‍ കോണ്‍ഗ്രസ് പരിഗണിക്കുന്ന സ്ഥാനാര്‍ഥി.
ALSO READ
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT