Flash News

ജക്കാര്‍ത്ത ഗവര്‍ണര്‍ തിരഞ്ഞെടുപ്പ്‌ : തോല്‍വി മുന്നില്‍കണ്ട് അഹോക്ക്



ജക്കാര്‍ത്ത: ഇന്തോനീസ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്തയിലെ ഗവര്‍ണര്‍ സ്ഥാനത്തേക്കു നടന്ന തിരഞ്ഞെടുപ്പില്‍ നിലവിലെ ഗവര്‍ണറും ക്രിസ്ത്യാനിയുമായ അഹോക്ക് എന്ന പേരില്‍ അറിയപ്പെടുന്ന ബാസുകി തഹാജ പുര്‍ണമ പരാജയപ്പെട്ടതായി അനൗദ്യോഗിക ഫലങ്ങള്‍. വോട്ടെടുപ്പില്‍ അഹോക്കിന്റെ എതിരാളിയായ അനീസ് ബസ്്‌വേദന്‍ 50 ശതമാനത്തിനും 60 ശതമാനത്തിനും ഇടയില്‍ വോട്ടുകള്‍ സ്വന്തമാക്കി വിജയിക്കുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. നിലവില്‍ ദൈവനിന്ദാ കേസില്‍ വിചാരണ നേരിടുന്ന അഹോക്കിനെ തുറുങ്കിലടക്കണമെന്നാവശ്യപ്പെട്ട് മുസ്്‌ലിം സംഘടനകള്‍ രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ക്രിസ്ത്യന്‍ ചൈനീസ് പൂര്‍വികരുടെ പിന്‍ഗാമിയായ അഹോക് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഖുര്‍ആന്‍ വചനങ്ങള്‍ തെറ്റായി ഉപയോഗിച്ചെന്നാണ് ആരോപണം. കാര്യമായ സംഘര്‍ഷങ്ങളോ പ്രശ്‌നങ്ങളോ ഇല്ലാതെ സുഗമമായാണ് വോട്ടെടുപ്പ് പൂര്‍ത്തിയായതെന്ന് പോലിസ് അറിയിച്ചു.
Next Story

RELATED STORIES

Share it