Flash News

ജംഇയ്യതുല്‍ മുഅല്ലിമീന്‍ സംസ്ഥാന ഇസ്‌ലാമിക കലാമേള നാളെ തുടങ്ങും



കാസര്‍കോട്: സമസ്ത കേരള ജംഇയ്യതുല്‍ മുഅല്ലിമീന്‍ പതിനാലാമത് ഇസ്‌ലാമിക കലാമേള നാളെ മുതല്‍ 14 വരെ ചട്ടഞ്ചാല്‍ മാഹിനാബാദിലെ മലബാര്‍ ഇസ്‌ലാമിക് കോംപ്ലക്‌സില്‍ പ്രത്യേകം തയ്യാറാക്കിയ സി എം ഉസ്താദ് നഗറില്‍ നടക്കുമെന്ന് സംഘാടകസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കേരളം, തമിഴ്‌നാട്, കര്‍ണാടക, ലക്ഷ്വദീപ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പെടെ മൂവായിരത്തോളം മല്‍സരാര്‍ഥികള്‍ മാറ്റുരയ്ക്കും. 60 ഇനങ്ങളിലുള്ള മല്‍സരം എട്ടു വേദികളിലായാണ് നടക്കുന്നത്.നാളെ വൈകീട്ട് നാലിന് ഖാസി ത്വാഹ അഹമ്മദ് മൗലവി പതാക ഉയര്‍ത്തും. കലാമേള സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന പ്രസിഡന്റ് സി കെ എം സാദിഖ് മുസ്്‌ല്യാര്‍ ഉദ്ഘാടനം ചെയ്യും. യു എം അബ്ദുര്‍റഹ്മാന്‍ മൗലവി അധ്യക്ഷത വഹിക്കും. സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം ടി അബ്ദുല്ല മുസ്്‌ല്യാര്‍ മുഖ്യാതിഥിയായിരിക്കും.  13ന് രാവിലെ 10ന് നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. സമസ്ത പ്രസിഡന്റ്് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷത വഹിക്കും.14ന് വൈകിട്ട് നാലിന് സമാപന സമ്മേളനം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സമസ്ത ജനറല്‍ സെക്രട്ടറി പ്രഫ. കെ ആലിക്കുട്ടി മുസ്‌ല്യാര്‍ അധ്യക്ഷത വഹിക്കും. പി ബി അബ്ദുര്‍റസാഖ് എംഎല്‍എ, എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ, ഖത്തര്‍ ഇബ്രാഹിം ഹാജി, മെട്രോ മുഹമ്മദ് ഹാജി, ഖാസി പയ്യക്കി അബ്ദുല്‍ഖാദര്‍ മുസ്്‌ല്യാര്‍, ഇ കെ മഹമൂദ് മുസ്്‌ല്യാര്‍ സംബന്ധിക്കും.
Next Story

RELATED STORIES

Share it