ഛോട്ടാ രാജനെ വധിക്കുമെന്ന് ഛോട്ടാ ഷക്കീലിന്റെ ഭീഷണി സന്ദേശം

ന്യൂഡല്‍ഹി: തിഹാര്‍ ജയിലില്‍ തടവിലുള്ള അധോലോക കുറ്റവാളി ഛോട്ടാ രാജനെ കൊലപ്പെടുത്തുമെന്ന് ദാവൂദ് ഇബ്രാഹിമിന്റെ സഹായി ഛോട്ടാ ഷക്കീലിന്റെ എസ്എംഎസ് സന്ദേശം ജയില്‍ അധികൃതര്‍ക്കു ലഭിച്ചെന്ന് ഡല്‍ഹി പോലിസ്. കഴിഞ്ഞ ഒക്‌ടോബറില്‍ ഇന്തോനീസ്യയിലെ ബാലിയില്‍ നിന്നു പിടിയിലായ രാജനെ ഇന്ത്യയിലെത്തിച്ച് തിഹാര്‍ ജയിലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. ദാവൂദ് സംഘത്തിന്റെ ആക്രമണ സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷാ വലയത്തിലാണ് രാജനെ തടവില്‍ പാര്‍പ്പിച്ചിരിക്കുന്നത്.
തിഹാര്‍ ലോ ഓഫിസര്‍ സുനില്‍ ഗുപ്തയുടെ ഫോണിലേക്കാണ് 971504265138 എന്ന നമ്പറില്‍ നിന്ന് ഛോട്ടാ ഷക്കീലിന്റെ എസ്എംഎസ് സന്ദേശം വന്നതെന്നു പോലിസ് വൃത്തങ്ങള്‍ വ്യക്തമാക്കി. ഛോട്ടാ രാജന്റെ അന്ത്യം വളരെ പെട്ടെന്ന് എന്ന സന്ദേശമാണ് ലഭിച്ചത്.
Next Story

RELATED STORIES

Share it