Flash News

ഛോട്ടാരാജന്‍ കസ്റ്റഡിയില്‍ നിന്നു രക്ഷപ്പെട്ടെന്ന്‌ ; നിഷേധിക്കാതെ അധികൃതര്‍

ഛോട്ടാരാജന്‍ കസ്റ്റഡിയില്‍ നിന്നു രക്ഷപ്പെട്ടെന്ന്‌ ; നിഷേധിക്കാതെ അധികൃതര്‍
X
chotta rajan

[related]

മുഹമ്മദ് പടന്ന
മുംബൈ:കുപ്രസിദ്ധ കുറ്റവാളിയും അധോലോക നായകനുമായ ഛോട്ടാരാജന്‍ ഡല്‍ഹി പോലിസിന്റെ കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടതായി പ്രമുഖ ദേശീയ പത്രം റിപ്പോര്‍ട്ട് ചെയ്തു. ടൈംസ് ഗ്രൂപ്പിന്റെ പ്രമുഖ ഹിന്ദി പത്രമായ നവഭാരത് ടൈംസ് ആണ് വാര്‍ത്ത പുറത്ത് വിട്ടത്.സംഭവത്തിന്റെ ആധികാരികതയില്‍ സംശയം നിലനില്‍ക്കുന്നുണ്ട്.ചൊവ്വാഴ്ച വൈകിട്ട് തിഹാര്‍  ജയിലില്‍ നിന്നും വൈദ്യപരിശോധനയ്ക്കായി ഒരു സര്‍ക്കാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകവെ പോലിസിനെ വെട്ടിച്ച് കടന്നു കളഞ്ഞു എന്നാണ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്. തുടര്‍ന്ന് രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും അലര്‍ട്ട് പ്രഖ്യാപിച്ചതായും ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചതായും പറയുന്നു. ഇന്ന് ഹോളി ആഘോഷമായതിനാല്‍ തന്റെ സ്വാധീന മേഖലയായ ചെമ്പൂര്‍, തിലക് നഗര്‍, കൂര്‍ള എന്നിവിടങ്ങളില്‍ എത്താന്‍ സാധ്യതയുള്ളതിനാല്‍ പോലിസിനെ വിന്യസിച്ചതായും പറയുന്നു.
Next Story

RELATED STORIES

Share it