ഛാഡില്‍ സ്‌ഫോടന പരമ്പര; 30 മരണം

ഇന്‍ജമിന: ആഫ്രിക്കന്‍ രാജ്യമായ ഛാഡിലുണ്ടായ സ്‌ഫോടനപരമ്പരയില്‍ 30 പേര്‍ മരിച്ചു. 80 പേര്‍ക്കു പരിക്കേറ്റു. ശരീരത്തില്‍ ബോംബ് ഘടിപ്പിച്ചെത്തിയ മൂന്നു പേരാണ് കൂള്‍ഫുവ ദ്വീപിലെ ആഴ്ചച്ചന്തയുടെ വിവിധ ഭാഗങ്ങളിലായി പൊട്ടിത്തെറിച്ചത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ബോക്കോ ഹറാം സായുധസംഘത്തിന്റെ ഭീഷണി നേരിടുന്ന രാജ്യമാണ് ഛാഡ്. ബോക്കോ ഹറാം ഭീഷണിയെത്തുടര്‍ന്ന് ഈ വര്‍ഷം ആയിരങ്ങള്‍ ദ്വീപില്‍നിന്നു സുരക്ഷിത മേഖലയിലേക്കു കുടിയേറിയിട്ടുണ്ട്. ആക്രമണം നടത്തിയത് മൂന്നു വനിതകളാണെന്നു പോലിസ് വക്താവ് അറിയിച്ചു.
Next Story

RELATED STORIES

Share it