ഛത്തീസ്ഗഡ് മന്ത്രിയുടെ നീലച്ചിത്രം മോര്‍ഫ് ചെയ്തതെന്ന്

ന്യൂഡല്‍ഹി: ബിജെപി നേതാവും മന്ത്രിയുമായ രാജേഷ് മുന്നാതിന്റെ നീലച്ചിത്രം നിര്‍മിച്ചതു മോര്‍ഫിങിലൂടെയെന്നു സിബിഐ കണ്ടെത്തി. ഫോറന്‍സിക് പരിശോധനയിലാണു സിഡിയില്‍ മന്ത്രിയുടെ മുഖം മോര്‍ഫിങിലൂടെ ചേര്‍ക്കുകയായിരുന്നുവെന്നു തെളിഞ്ഞത്. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഭൂപേഷ് ബഗേലാണ് വ്യാജ സിഡി നിര്‍മാണത്തിലെ മുഖ്യ പ്രതി. അദ്ദേഹം ഇതിന്റെ പേരില്‍ ജയിലിലാണ്.
സിഡി നിര്‍മിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തുവെന്ന് ആരോപിച്ച് രാജേഷ് മുന്നാത്ത് കോണ്‍ഗ്രസ് പ്രസിഡന്റിനും മാധ്യമ പ്രവര്‍ത്തകനും എതിരേ പരാതി നല്‍കുകയായിരുന്നു. കേസ് രാഷ്ട്രീയപ്രേരിതമാണ് എന്നാണു കോണ്‍ഗ്രസ് ആരോപണം. കേസില്‍ യാതൊരു ഇടപെടലും ഉണ്ടായില്ലെന്നും സിബിഐ അന്വേഷണം ആവശ്യപ്പെട്ടത് കോണ്‍ഗ്രസ്സാണെന്നും മുഖ്യമന്ത്രി രമണ്‍ സിങ് പ്രതികരിച്ചു.
ബാഗേലിനെ ജയിലില്‍ അടച്ചത് രാഷ്ട്രീയനാടകമാണെന്ന് പ്രതിപക്ഷ കക്ഷികളായ ജനതാ കോണ്‍ഗ്രസ്സും ബിഎസ്പിയും ആരോപിച്ചു.

Next Story

RELATED STORIES

Share it