ഛത്തീസ്ഗഡ്: ഐടിബിപി ക്യാംപില്‍ റോക്കറ്റാക്രമണം

റായ്പൂര്‍: ഛത്തീസ്ഗഡിലെ കൊണ്ടഗാവ് ജില്ലയില്‍ ഇന്‍ഡോ-ടിബറ്റന്‍ അതിര്‍ത്തി സേന(ഐടിബിപി)ക്യാംപിനു നേരെ മാവോവാദികളുടെ റോക്കറ്റാക്രമണം. ഇതാദ്യമായാണ് മാവോവാദികള്‍ റോക്കറ്റാക്രമണം നടത്തുന്നത്. വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു ഐടിബിപിയുടെ 41ാം ബറ്റാലിയന്റെ താവളത്തിനു നേരെ ആക്രമണം നടന്നത്.
മാവോവാദികള്‍ ബോംബ് എറിയുകയും വെടിവയ്ക്കുകയും ചെയ്തതായി സേന ഡ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ എസ് ബി ശര്‍മ അറിയിച്ചു. മാവോവാദികള്‍ ഇരുട്ടിലേക്ക് പിന്‍വാങ്ങിയെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it