ഛത്തീസ്ഗഡ്: അവിശ്വാസപ്രമേയം പരാജയപ്പെട്ടു

റായ്പൂര്‍: ഛത്തീസ്ഗഡില്‍ രമണ്‍ സിങിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിനെതിരേ കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസപ്രമേയം പരാജയപ്പെട്ടു. 14 മണിക്കൂര്‍ നേരത്തെ ചര്‍ച്ചയ്ക്കുശേഷം ശബ്ദവോട്ടോടെയാണ് പ്രമേയം നിയമസഭ തള്ളിയത്.
വെള്ളിയാഴ്ച ഉച്ചക്ക് 12മണിക്കു തുടങ്ങിയ ചര്‍ച്ച ശനിയാഴ്ച പുലര്‍ച്ചെ 2.10നാണ് അവസാനിച്ചത്. ലൈംഗിക സിഡി കേസ്, അഴിമതി, ക്രമസമാധാന തകര്‍ച്ച തുടങ്ങിയ വിഷയങ്ങളെല്ലാം ചര്‍ച്ചയില്‍ ഉന്നയിക്കപ്പെട്ടു. പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ ദിശാബോധമറ്റതും അടിസ്ഥാനരഹിതവുമാണെന്നും മുഖ്യമന്ത്രി രമണ്‍സിങ് ചര്‍ച്ചയ്ക്കുള്ള മറുപടിയില്‍ പറഞ്ഞു. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ അദ്ദേഹം നിരത്തി. സര്‍ക്കാര്‍ എല്ലാ രംഗത്തും പരാജയപ്പെട്ടെന്നു പ്രതിപക്ഷ നേതാവ് ടി എസ് സിങ് ദേവ് പറഞ്ഞു. വാഗ്ദാനങ്ങള്‍ നടപ്പാക്കാതെ സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിച്ചു. കര്‍ഷകര്‍ പ്രതിസന്ധി നേരിടുകയാണ്. യുവാക്കള്‍ക്കു തൊഴിലില്ല. സ്ത്രീകള്‍ക്ക് സുരക്ഷിതത്വമില്ല- അദ്ദേഹം ആരോപിച്ചു.
Next Story

RELATED STORIES

Share it