Flash News

ഛത്തീസ്ഗഡില്‍ ഏറ്റുമുട്ടല്‍ ; മൂന്ന് മാവോവാദികള്‍ കൊല്ലപ്പെട്ടു



റായ്പൂര്‍: ഛത്തീസ്ഗഡിലെ ബിജാപൂരില്‍ സുരക്ഷാസേനയുമായി ഏറ്റുമുട്ടി മൂന്ന് മാവോവാദികള്‍ കൊല്ലപ്പെട്ടു. സംഭവസ്ഥലത്തു നിന്ന് റൈഫിളും സ്‌ഫോടകവസ്തുക്കളും പിടിച്ചെടുത്തതായി പോലിസ് അറിയിച്ചു. സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ്, ജില്ലാ റിസര്‍വ് ഗാര്‍ഡ് എന്നിവര്‍ സംയുക്തമായി വനത്തില്‍ നടത്തിയ സൈനികനടപടിക്കിടെയാണ് ഏറ്റുമുട്ടലുണ്ടായതെന്ന് ഐജി സുന്ദര്‍ രാജ് അറിയിച്ചു. സുരക്ഷാസേന വനത്തിലെത്തിയ ഉടനെ ഇരുപക്ഷവും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നു. വെടിവയ്പിനുശേഷം മാവോവാദികള്‍ ഉള്‍ക്കാട്ടിലേക്ക് രക്ഷപ്പെട്ടുവെന്ന് അധികൃതര്‍ പറഞ്ഞു. തുടര്‍ന്ന് സേന നടത്തിയ തിരച്ചിലിലാണ് മൂന്ന് മാവോവാദികളുടെ മൃതദേഹം കണ്ടെത്തിയത്.
Next Story

RELATED STORIES

Share it